ജില്ലയിലെ ഹരിതകേരളം പച്ചത്തുരുത്തുകൾക്ക് പുരസ്കാരം

ജില്ലയിലെ ഹരിതകേരളം പച്ചത്തുരുത്തുകൾക്ക് പുരസ്കാരം
ജില്ലയിലെ ഹരിതകേരളം പച്ചത്തുരുത്തുകൾക്ക് പുരസ്കാരം
Share  
2025 Sep 16, 09:32 AM
vtk
PREM

തൊടുപുഴ ജില്ലയിലെ മികച്ച 12 ഹരിതകേരളം പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച ഹരിത സ്ഥാപനത്തിന്റെ പച്ചത്തുരുത്തിനുള്ള പുരസ്‌കാരം മുട്ടത്തെ ജില്ലാ കോടതിയുടേതിനാണ്. സഹ്യദർശിനി പച്ചത്തുരുത്ത് (നെടുങ്കണ്ടം പഞ്ചായത്ത്), കാഞ്ഞാർ പച്ചത്തുരുത്ത് (വെള്ളിയാമറ്റം),അമൃതവാടി പച്ചത്തുരുത്ത് (അറക്കുളം), പുഴയോരം കൈപ്പ പച്ചത്തുരുത്ത് (കുടയത്തൂർ), കൊച്ചുതോവാള അങ്കണവാടി പച്ചത്തുരുത്ത് (കട്ടപ്പന മുനിസിപ്പാലിറ്റി) എന്നിവയാണ് മികച്ച തദ്ദേശ സ്ഥാപന പച്ചത്തുരുത്തുകൾ.


തൊടുപുഴ ന്യൂമാൻ കോളേജ്, പാവനാത്മ കോളേജ് മുരിക്കാശ്ശേരി, നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയാണ് മികച്ച കലാലയ പച്ചത്തുരുത്തുകൾ. മുണ്ടിയെരുമ ഗവ.എച്ച്.എസ്.എസ്., ചിത്തിരപുരം ഗവ.എച്ച്എസ്, കൊന്നത്തടി ഗവ.എൽപിഎസ് എന്നീ ഹരിത വിദ്യാലയ പച്ചത്തുരുത്തുകൾക്കും മികവിനുള്ള അംഗീകരം ലഭിച്ചു.


ജില്ലയിലാകെ 109 പച്ചത്തുരുത്തുകളാണുള്ളത്. ഫലവൃക്ഷങ്ങളും മറ്റും നട്ട് സ്വാഭാവിക ചെറുവനങ്ങൾ രൂപപ്പെടുത്തുകയാണ് ഹരിതകേരളം പച്ചത്തുരുത്ത് പദ്ധതി. 2019-ൽ തുടക്കമിട്ട പദ്ധതിയിലാകെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 43 ഏക്കർ ഭൂമിയിലാണ് പച്ചത്തുരുത്തുള്ളതെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. അജയ് പി. കൃഷ്‌ണ പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI