വോട്ടർപട്ടിക തീവ്രപരിഷ്കരണം; എതിർപ്പ് നിലനിർത്തി സഹകരിക്കാൻ പാർട്ടികൾ

വോട്ടർപട്ടിക തീവ്രപരിഷ്കരണം; എതിർപ്പ് നിലനിർത്തി സഹകരിക്കാൻ പാർട്ടികൾ
വോട്ടർപട്ടിക തീവ്രപരിഷ്കരണം; എതിർപ്പ് നിലനിർത്തി സഹകരിക്കാൻ പാർട്ടികൾ
Share  
2025 Sep 15, 09:36 AM
vtk
PREM

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്‌കരണത്തെ കണ്ണടച്ച് എതിർത്ത് പൂർണമായി വിട്ടുനിൽക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്തെ രാഷ്ട്രീയപ്പാർട്ടികൾ, വോട്ടർപട്ടിക പരിഷ്‌കരണത്തെ സുപ്രീംകോടതി തടയാഞ്ഞതിനാൽ പരിഷ്‌കരണം നടക്കും ഈ സാഹചര്യത്തിൽ പൂർണമായി നിസ്സഹകരിച്ചാൽ തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടികൾ ഏകാധിപത്യപരമാകുമെന്നാണ് വിലയിരുത്തൽ.


എതിർപ്പ് നിലനിർത്തിത്തന്നെ സഹകരിക്കാമെന്നാണ് പ്രധാന രാഷ്ട്രീയപ്പാർട്ടികളിലെ ചിന്ത, ബിഹാർ മാതൃകയിൽ ആളുകളെ വോട്ടർ പട്ടികയിൽനിന്ന് പുറന്തള്ളുന്ന നടപടിയുണ്ടായാൽ എതിർക്കുമെന്ന് സിപിഎം, സിപിഐ. കോൺഗ്രസ് കക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥിതി ബിഹാർപോലെയാകുമെന്ന് ആരും കരുതുന്നില്ല. രേഖകളുടെ ബലത്തിലാണ് ഇവിടെ ഭൂരിപക്ഷവും പട്ടികയിൽ പേരുചേർത്തിട്ടുള്ളത്. ഉയർന്ന സാക്ഷരതയും ഇ-സാക്ഷരതാനിരക്കും കാരണം കേരളത്തിൽ തട്ടിപ്പ് താരതമ്യേന കുറവാണെന്നാണ് വിലയിരുത്തൽ.


വോട്ടർപട്ടികയിൽ കള്ളവോട്ടുണ്ടെന്ന് വിമർശനം കോൺഗ്രസ് സ്ഥിരമായി ഉന്നയിക്കുന്ന കാര്യമാണ്. എന്നാൽ, ഇതുവരെ സിപിഎമ്മിനെതിരേയായിരുന്നു ഈ പരാതി. ആറ്റിങ്ങൽ ലോക്‌സഭാമണ്ഡലത്തിൽ അടൂർപ്രകാശ് എംപി സ്വന്തംനിലയിൽ ധാരാളം കള്ളവോട്ടുകൾ കണ്ടെത്തിയിരുന്നു. തൃശ്ശൂരിൽ വോട്ട് അനധികൃതമായി ചേർത്തി ബിജെപി നടത്തിയ വോട്ടുപിടിത്തമാണ് സുരേഷ് ഗോപിയുടെ ജയത്തിനുകാരണമെന്ന് കോൺഗ്രസും സിപിഐയും കുറ്റപ്പെടുത്തുന്നുണ്ട്.


ഈ സാഹചര്യത്തിൽ വോട്ടർപട്ടിക ശുദ്ധീകരണത്തെ പൂർണമായി തള്ളാൻ ഈ പാർട്ടികൾക്കാകില്ല. രാഷ്ട്രീയചായ്‌വുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശുദ്ധീകരണത്തിൻ്റെ പേരിൽ ഒരുവിഭാഗം ആളുകളെ ഒഴിവാക്കുന്നത് തടയാനാണ് ശ്രമം. എന്യൂമറേഷന് പോകുന്ന ഉദ്യോഗസ്ഥരോടൊപ്പം യുഡിഎഫ് പ്രവർത്തകരുമുണ്ടാകണമെന്നാണ് മുന്നണിനേത്യത്വത്തിന്റെ അഭിപ്രായം.


രേഖകൾ സംഘടിപ്പിച്ചുനൽകിയും പരമാവധിപ്പേരെ എന്യൂമറേഷന് സഹായിച്ചും വോട്ടുകൾ വിട്ടുപോകാതിരിക്കാനുള്ള ജാഗ്രതയാകും എൽഡിഎഫ് ചെയ്യുക.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI