'ക്ഷേത്രവാദ്യ കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകണം'

'ക്ഷേത്രവാദ്യ കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകണം'
'ക്ഷേത്രവാദ്യ കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകണം'
Share  
2025 Sep 15, 09:33 AM
vtk
PREM

പാലക്കുന്ന് : മലബാറിലെ ക്ഷേത്രവാദ്യകലാകാരൻമാർക്ക് അർഹമായ പരിഗണന ലഭിക്കണമെന്ന് കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജനാർദനൻ കുട്ടമത്ത് അധ്യക്ഷനായി. കാറളം ദാമോദര മാരാർ, മടിക്കെ പദ്‌മനാഭ മാരാർ, പുല്ലൂർ വേണുഗോപാല മാരാർ, അരുൺകുമാർ തൃക്കണ്ണാട്. ഉപേന്ദ്ര അഗ്ഗിത്തായ തൃക്കണ്ണാട്, ദാമോദര മാരാർ നീലേശ്വരം, ചന്ദ്രശേഖര മാരാർ പനയാൽ എന്നിവരെ പൊന്നാടയും ബഹുമതിപത്രവും നൽകി ആദരിച്ചു.


ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ലക്ഷ്‌മി, വാദ്യകലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് അന്നിക്കാട് പദ്‌മനാഭൻ, ജില്ലാ സെക്രട്ടറി രാജേഷ് തൃക്കണ്ണട് ചേന്ദമംഗലം രഘു മാരാർ, അന്തിക്കാട് കൃഷ്‌ണപ്രസാദ്, പി.വി. രാജേന്ദ്രൻ, പുല്ലൂർ മോഹന മാരാർ, പനയാൽ മോഹന മാരാർ, ജിത്തു പനയാൽ, ഗോപി പെരുതടി എന്നിവർ സംസാരിച്ചു. പെരുതടി മുരളീധര മാരാർ, കലാചാര്യ മഡിയൻ ഗോവിന്ദ മാരാർ എന്നിവർ ചേർന്ന് രാവിലെ ദീപം തെളിച്ചു. ഉച്ചകഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണ മാരാർ ഉദ്ഘാടനം ചെയ്‌തു. ജനാർദനൻ കുട്ടമത്ത് അധ്യക്ഷനായി. സംസ്ഥാന ഉന്നതാധികാരസമിതി അംഗം ഡോ, രാജേഷ് കക്കാട്ട്, രാജേഷ് തൃക്കണ്ണാട്, മണികണ്‌ഠൻ ഉപ്പിലിക്കൈക്കെ എന്നിവർ സംസാരിച്ചു. 21 അംഗ ജില്ലാ കമ്മിറ്റിയും സംസ്ഥാന സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു.


ഭാരവാഹികൾ: ജനാർദനൻ കുട്ടമത്ത് (പ്രസി.), പുല്ലൂർ മോഹന മാരാർ പനയാൽ മോഹന മാരാർ (വൈ. പ്രസി), രാജേഷ് തൃക്കണ്ണാട് (സെക്ര.), നന്ദകുമാർ നീലേശ്വരം, ശിവശങ്കരൻ കക്കാട്ട് (ജോ. സെക്ര), മണികണ്ഠ‌ൻ ഉപ്പിലിക്കൈ (ແລ້ວ.).

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI