
കോട്ടയം: പുല്ലുനിറഞ്ഞ നാലരയേക്കർ സ്ഥലമിപ്പോൾ ആയിരക്കണക്കിന് വാഴയും മറ്റ് കാർഷികവിളകളാലും സമൃദ്ധം. കോട്ടയം പുല്ലരിക്കുന്ന് അമൃതാനന്ദമയി മഠത്തിനോടുചേർന്നുള്ള ഭൂമിയാണ് പച്ചപ്പ് നിറഞ്ഞ കൃഷിയിടമാക്കിയത്. വെള്ളംപോലും കിട്ടാത്ത കുന്നിൻ പ്രദേശം, തട്ടുതട്ടായി തിരിച്ച് കൃഷിഭൂമിയാക്കി മാറ്റുകയായിരുന്നു.
സ്വന്തംനിലയിൽ പാകി മുളപ്പിച്ചുണ്ടാക്കിയ പപ്പായ തോട്ടം. ചേനയ്ക്കും ചേമ്പിനും മരച്ചീനിക്കും പ്രത്യേക ഭാഗങ്ങൾ. 3000-ലേറെ വാഴകളാണ് നട്ടിരിക്കുന്നത്. സൂര്യൻ കത്തുന്ന പകലിലും തണുപ്പുപകരുന്ന വാഴത്തോട്ടം. പറമ്പിന്റെ അതിരുകളിലും മറ്റും നാടൻ മുരിങ്ങ. കായ്ച്ചു തുടങ്ങിയതും അല്ലാത്തതുമായ 100 തെങ്ങുകൾ.
നൂറുകണക്കിന് ചേനയും ചേമ്പും കപ്പയും കരിമ്പും പ്ലാവും മാവും, മുള്ളാത്ത, ജാതി, കുടംപുളി, അമ്പഴം, മൊട്ടപ്പഴം, റമ്പൂട്ടാൻ, പേര... പേരുകൾ ഇനിയും നീളും. ദർഭപ്പുല്ല്, തുളസി, ചെത്തി തുടങ്ങി പൂജാപുഷ്‌പങ്ങളുടെ പൂന്തോട്ടം ആശ്രമമുറ്റത്ത്. വിളവാകുന്ന മുറയ്ക്ക് കൊല്ലം അമൃതപുരി ആശ്രമത്തിലേക്ക് കൊടുത്തയയ്ക്കും. ഇവിടെയെത്തുന്ന ഏതൊരാൾക്കും ആത്മീയ ഉണർവിനൊപ്പം മനസ്സിന് കുളിരും പകരുന്ന കാഴ്‌ചയാണിതെല്ലാം.
ബാങ്കിൽനിന്ന് കൃഷിയിടത്തിലേക്ക്...
തരിശുഭൂമി പൊന്നുവിളയുന്ന മണ്ണാക്കി മാറ്റിയതിനുപിന്നിൽ ഒരു റിട്ട. ബാങ്ക് മാനേജരുടെ അത്യധ്വാനമുണ്ട്. കൈപ്പുഴ സഹകരണബാങ്കിലെ മുൻ മാനേജർ മോഹൻ എൻ.സജീവാണ് ഈ നിസ്വാർഥ സേവനത്തിനുടമ.
ബാങ്കിലെ കണക്കു പുസ്‌തകത്തിനൊപ്പം മണ്ണിലെ വിളവിലും ശ്രദ്ധവെച്ചൊരാൾ. കാർഷികവൃത്തിയെ ആരാധനയായി കണ്ട മനസ്സിനുടമ. വർഷങ്ങളായുള്ള നിരന്തര പരിശ്രമം മികച്ച കർഷകരെപ്പോലും അദ്‌ഭുതപ്പെടുത്തുന്ന വിളവിലെത്തിച്ചു
കൃഷിയിൽ കാര്യമായ അറിവൊന്നുമില്ലെങ്കിലും തൊട്ടതെല്ലാം നൂറുമേനിയാക്കിയ കൈപ്പുണ്യം. രാവിലെയും വൈകീട്ടും പതിവായെത്തിയുള്ള പരിപാലനം,
ആശ്രമത്തിലെത്തുന്ന ഭക്തരിൽ പലരും പുല്ലുവെട്ടുന്നതിനും മറ്റു കൃഷികാര്യങ്ങളിലും സഹായവുമായി എത്താറുണ്ട്. കണ്ണെത്താ ദൂരത്തോളം പരന്ന പച്ചപ്പിന്റെ നെറുകയിലാണിപ്പോൾ ആശ്രമസങ്കേതം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group