
അടൂർ: ആനന്ദപ്പള്ളിയിൽ 12 വർഷം മുൻപ് നടത്തി നിന്നുപോയ മരമടിമത്സരം വീണ്ടും നടത്താൻ വിസിൽ ഉയരുമെന്ന പ്രതീക്ഷയിൽ ആനന്ദപ്പള്ളി കർഷകസമിതി. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി. ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെയാണ് പ്രതീക്ഷ ഉയർന്നത്.
1960-ലെ കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താനുള്ളതാണ് കരടുബിൽ. ഓണത്തിന്റെ വരവറിയിച്ച് എല്ലാവർഷവും ഓഗസ്റ്റ് 15-നായിരുന്നു മത്സരം നടന്നിരുന്നത്. 2009-ൽ തമിഴ്‌നാട്ടിൽ നടന്ന ജെല്ലിക്കെട്ടിൽ മൃഗപീഡനം ഉണ്ടെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ ജെല്ലിക്കെട്ട് മത്സരം നിരോധിച്ചതോടെയാണ് ആനന്ദപ്പള്ളി മരമടി മത്സരവും നിലച്ചത്.
പിന്നീട് സംഘാടകസമിതി മത്സരം നടത്താൻ ഒട്ടേറെത്തവണ സർക്കാർ തലത്തിൽ നിവേദനങ്ങൾ നൽകിയതിനെ തുടർന്ന് 2012-ൽ മത്സരം നടത്താൻ അനുവദിച്ചു. പക്ഷേ, പിന്നീട് ഒരിക്കൽപോലും ആനന്ദപ്പള്ളിയിൽ മരമടി മത്സരം നടന്നിട്ടില്ല. 2017 ജനുവരിയിൽ കേന്ദ്ര സർക്കാർ അതത് സംസ്ഥാനങ്ങൾ അവരുടെ നിയമസഭകളിൽ ബിൽ പാസാക്കി ജെല്ലിക്കെട്ട്, കംബാല, മരമടി, കാളപൂട്ട്, ഉഴവ് മത്സരങ്ങൾ നടത്തുന്നതിനു അനുമതി നൽകിയിരുന്നു.
അന്ന് തമിഴ്‌നാടും കർണാടകയും പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുകൂട്ടി അവരുടെ സഭകളിൽ ബിൽ പാസാക്കി രാഷ്ട്രപതിയുടെ അനുമതിയും വാങ്ങി മുടങ്ങിയ മരമടികൾ പുനരാരംഭിച്ചുവെന്ന് ആനന്ദപ്പള്ളി കർഷകസമിതി പ്രസിഡന്റ് വർഗ്ഗീസ് ദാനിയേൽ പറയുന്നു. കേരള സർക്കാർ കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവുമത്സരം എന്നിവ നടത്താൻ ഓർഡിനൻസ് ഇറക്കിയില്ല.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മൂന്നുതവണ നിയമസഭയിൽ വിഷയം അവതരിപ്പിച്ചു. കർഷകസമിതി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും ഒട്ടേറെ നിവേദനങ്ങൾ കൊടുത്തു. ഒട്ടേറെ ധർണകൾ നടത്തി. ഇപ്പോൾ എട്ടുവർഷത്തിനുശേഷമാണ് വിഷയം മന്ത്രിസഭ പരിഗണിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group