കൃഷ്ണഭക്തി നിറവോടെ ശോഭായാത്രകൾ

കൃഷ്ണഭക്തി നിറവോടെ ശോഭായാത്രകൾ
കൃഷ്ണഭക്തി നിറവോടെ ശോഭായാത്രകൾ
Share  
2025 Sep 15, 09:14 AM
vtk
PREM

മലയിൻകീഴ്: 'ഗോവിന്ദ ഗോപാല' നാമോച്ചാരണവും വാദ്യഘോഷവും

അകമ്പടിയാക്കി കൃഷ്ണ-ഗോപികാ വേഷമണിഞ്ഞ ബാലികാ ബാലന്മാർ അണിനിരന്ന ശോഭായാത്ര ഭക്തമനസ്സുകളിൽ ആനന്ദലഹരി വിതറി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് മലയിൻകീഴിൽ കരിപ്പൂര്, കുഴയ്ക്കാട്ക്ഷേത്രം, അന്തിയൂർക്കോണം, ആൽത്തറക്ഷേത്രം എന്നിവിടങ്ങളിൽനിന്നാരംഭിച്ച ബാലഗോകുലത്തിൻ്റെ ശോഭായാത്രകൾ വൈകിട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ സമാപിച്ചു. ബാലഗോകുലം സംസ്ഥാനസമിതി അംഗം സിന്ധു വിജയൻ, മലയിൻകീഴ് ഖണ്ഡ് രക്ഷാധികാരി രാജേന്ദ്രബാബു അധ്യക്ഷൻ വിജയൻ, കാര്യദർശി വി.ആർ.ഹരീഷ് എന്നിവർ നേതൃത്വം നൽകി.


പുളിയറക്കോണത്ത് ശോഭായാത്രയിൽ പങ്കെടുത്ത ബാലികമാർ ഗോപികാനൃത്തം അവതരിപ്പിച്ചു. പുളിയറക്കോണം മണ്ഡലം രാമേശ്വരം മഹാദേവക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര കല്ലുപറമ്പ് അർധനാരീശ്വര ക്ഷേത്രത്തിൽ സമാപിച്ചു. എം.കൃഷ്‌ണകുമാർ, പി.എസ്.പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി.


വിളപ്പിൽശാല : വിളപ്പിൽ മണ്ഡലം ശോഭായാത്രയിൽ ഗോകുലപതാക

കൈമാറി ബാലഗോകുലം ജില്ലാ രക്ഷാധികാരി നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തുതു. ശോഭായത്ര കൊല്ലംകോണം മണ്ണടി ഭഗവതിക്ഷേത്രത്തിൽ നിന്നാരംഭിച്ച് വിളപ്പിൽശാല വിളയിൽ ഭഗവതിക്ഷേത്രത്തിൽ സമാപിച്ചു. വെങ്ങാനൂരും വിഴിഞ്ഞത്തും കോവളത്തും ശോഭായാത്രകൾ


കോവളം ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ച് കോവളം വെങ്ങാനൂർ, വിഴിഞ്ഞം മേഖലകളിൽ ബാലഗോകുലത്തിൻ്റെയും വിഴിഞ്ഞം പുല്ലൂർക്കോണം ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ ശോഭായാത്ര സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ കൃഷ്‌ണൻ്റെയും രാധയുടെയും ഗോപികമാരുടെയും കുചേലൻ്റെയും ഹനുമാനുമടക്കമുള്ളവരുടെ വേഷമിട്ട കുരുന്നുകൾമുതൽ ബാലികാബാലന്മാരും അണിനിരന്നു.


കൃഷ്ണശ്ലോകങ്ങൾ ഉരുവിട്ട് സംഘാടകരും ശോഭായാത്രയെ അനുഗമിച്ചു. ബാലഗോകുലം കോവളം മണ്ഡലം ഉപനഗരത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്ര കോവളം ശ്രീകൃഷ്‌ണക്ഷേത്രത്തിൽ അവസാനിച്ചു. തുടർന്ന് കുട്ടികളുടെ നൃത്തങ്ങളുമുണ്ടായിരുന്നു.


വിഴിഞ്ഞം പുല്ലൂർക്കോണം ശ്രീകൃഷ്‌ണക്ഷേത്രത്തിൻ്റെ നേതൃത്വത്തിലും ശോഭായാത്ര നടത്തി. വിഴിഞ്ഞം തെരുവിൽ നിന്നാരംഭിച്ച ശോഭായാത്ര ക്ഷേത്രത്തിൽ അവസാനിച്ചു. ബാലഗോകുലം വെങ്ങാനൂർ മണ്ഡലത്തിന്റെ നേതൃത്വത്തിലും ശോഭായാത്ര സംഘടിപ്പിച്ചു. മുട്ടയ്ക്കാട് ചിറയിൽ ഭദ്രകാളിക്ഷേത്രത്തിൽനിന്നാരംഭിച്ച് പനങ്ങോട് കുഴിയത്തില ദേവീക്ഷേത്രത്തിൽ സമാപിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI