
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിക്ക് അമീബിക് മസ്‌തിഷ്കജ്വരം പിടിപെടാൻ ഇടയായതെന്നു കരുതുന്ന നീന്തൽക്കുളം ഉപയോഗിച്ചവരെ നിരീക്ഷിക്കും. കഴിഞ്ഞ മാസം പകുതി മുതൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിലെത്തിയവരെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കാനൊരുങ്ങുന്നത്.
പൂവാർ സ്വദേശിയായ പതിനേഴുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ വിദ്യാർഥി ഐസിയുവിൽ ചികിത്സയിലാണ്.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒൻപതുപേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ എട്ടുപേർ മറ്റ് സ്ഥലങ്ങളിൽനിന്ന് രോഗം ബാധിച്ച് എത്തിയവരാണ്.
തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ പറയുന്നത്.
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ ഓഗസ്റ്റ് 16-നാണ് വിദ്യാർഥി സുഹൃത്തുക്കളുമായെത്തിയത്.
പൂവാർ സ്വദേശികളായ നാലു കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് മാത്രമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നീന്തൽക്കുളത്തിലെത്തിയതിൻ്റെ തൊട്ടടുത്ത ദിവസം മുതൽ ഒരു വിദ്യാർഥിക്ക് പനിയും ജലദോഷവും അനുഭവപ്പെട്ടതോടെ നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയെങ്കിലും വീണ്ടും രോഗം മൂർച്ഛിച്ചതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെനിന്നും സാമ്പിൾ കോയമ്പത്തൂരിൽ അയച്ചു നടത്തിയ പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌കജ്വരമാണെന്ന് കണ്ടെത്തിയത്.
വിദ്യാർഥിക്ക് രോഗബാധയുണ്ടായതോടെ ആരോഗ്യവകുപ്പ് നീന്നൽക്കുളം അടച്ചു. ഓഗസ്റ്റ് 16 മുതൽ കുളത്തിലെത്തിയവരെ നിരീക്ഷിക്കാനും തീരുമാനിച്ചു. കുളത്തിലെ വെള്ളത്തിൻ്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിൻ്റെ പരിശോധനാഫലം ചൊവ്വാഴ്ച ലഭിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group