ലേണേഴ്‌സ് ടെസ്റ്റ് ഇനി കടുക്കും; ചോദ്യങ്ങൾ 30 ആകും, പാസാകാൻ 18 വേണം

ലേണേഴ്‌സ് ടെസ്റ്റ് ഇനി കടുക്കും; ചോദ്യങ്ങൾ 30 ആകും, പാസാകാൻ  18 വേണം
ലേണേഴ്‌സ് ടെസ്റ്റ് ഇനി കടുക്കും; ചോദ്യങ്ങൾ 30 ആകും, പാസാകാൻ 18 വേണം
Share  
2025 Sep 14, 09:27 AM
vtk
PREM

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനു നടത്തുന്ന ലേണേഴ്‌സ് ടെസ്റ്റ്

കടുപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ്. ഇതിൻ്റെ ഭാഗമായി നിലവിലെ 20 ഓൺലൈൻ ചോദ്യങ്ങൾ മുപ്പതായി വർധിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം മുപ്പതെണ്ണത്തിൽ 18 ശരിയുത്തരങ്ങൾ നേടുന്നവരേ ലേണേഴ്സ് പാസാകൂ. ഓരോ ചോദ്യത്തിനും മറുപടി നൽകാനുള്ള സമയപരിധി 15 സെക്കൻഡിൽനിന്ന് മുപ്പതായും ഉയർത്തി. നിലവിൽ 20 ചോദ്യങ്ങളിൽ 12 ശരിയായാൽ മതിയായിരുന്നു. ഒക്ടോബർ ഒന്ന് മുതൽ പരിഷ്‌കാരം പ്രാബല്യത്തിൽ വരും.


ലേണേഴ്സിനുള്ള പരിശീലനത്തിനും മോക്ക് ടെസ്റ്റിനുമായി 'എംവിഡി ലീഡ്‌സ് എന്ന പേരിൽ പുതിയ ആപ്പും ഗതാഗത കമ്മിഷണറേറ്റ് പുറത്തിറക്കി.


ലേണേഴ്‌സ് ടെസ്റ്റിനുള്ള സിലബസ്, പ്രാക്ട‌ിക്കൽ ടെസ്റ്റുകൾ എന്നിവ ആപ്പിൽ ഉൾപ്പെടുത്തി. ലീഡ്‌സ് ആപ്പിലെ മോക് ടെസ്റ്റുകൾ പാസാകുന്നവർക്ക് റോഡ്സേഫ്റ്റി സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കും. സർട്ടിഫിക്കറ്റ് ലഭിക്കുന്നവർ ഡ്രൈവിങ് ടെസ്റ്റിന് മുൻപ് നടത്തുന്ന നിർബന്ധിത റോഡ് സേഫ്റ്റി ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടതില്ല.


ഇതോടൊപ്പം ഡ്രൈവിങ് സ്‌കൂളുകളിലെ ഇൻസ്ട്രക്‌ടർമാർക്കും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ലീഡ്‌സ് ആപ്പ് വഴി ഇൻസ്ട്രക്‌ടർമാരും ടെസ്റ്റ് പാസാവണം. ഇതോടൊപ്പം മോട്ടോർ വാഹന വകുപ്പിലെ എല്ലാ ജീവനക്കാർക്കും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി


ലീഡ്‌സ് ആപ്പ് ഡൗൺലോഡ് ചെയ്യുന്ന വിദ്യാർഥികൾക്ക് സ്വകാര്യ-കെഎസ്ആർടിസി ബസുകളിൽ ക്യൂആർകോഡ് വഴി യാത്രാ ഇളവുകൾ നേടാനുള്ള സംവിധാനവും വകുപ്പ് ഒരുക്കിയിട്ടുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI