
കൊച്ചി: ബിൽജിത്തിൻ്റെ ഹൃദയം കൊല്ലം കരുകോൺ സ്വദേശിനിയായ പതിമൂന്നുകാരിയിൽ മിടിച്ചുതുടങ്ങി. എറണാകുളം ലിസി ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 1.25-ന് ആരംഭിച്ച ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ 6.30-നാണ് പൂർത്തിയായത്.
ബൈക്കപകടത്തേത്തുടർന്ന് വെള്ളിയാഴ്‌ച മസ്‌തിഷ്‌കമരണം സംഭവിച്ച നെടുമ്പാശ്ശേരി മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജു (18) വിന്റെ ഹൃദയവുമായി വാഹനം അങ്കമാലിയിൽനിന്ന് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തിരിച്ചത്. പോലീസ് സേനയുടെ സഹായത്തോടെ ഇരുപതുമിനിറ്റുകൊണ്ട് ലിസി ആശുപത്രിയിൽ എത്തിച്ചു.
നെടുമ്പാശ്ശേരി കരിയാട് ദേശീയപാതയിൽ ഈ മാസം രണ്ടിന് രാത്രിയിൽ ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു. ഉടൻതന്നെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച്‌ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിന് സമ്മന്തം നൽകിയത്.
ബിൽജിത്ത് ജീവിക്കും...ആറുപേരിലൂടെ
കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള തിരുവനന്തപുരം സ്വദേശിയായ 13-കാരൻ ശസ്ത്രക്രിയയിലൂടെ സ്വീകരിച്ചു. അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേർക്ക് കണ്ണുകളും മാറ്റിവെച്ചു.
ബിൽജിത്തിന്റെ ഒരു വൃക്ക ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മാറമ്പിള്ളി പിച്ചോലിൽവീട്ടിൽ അക്ഷയ് മനോജ് (24) സ്വീകരിച്ചു. മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിലമ്പൂർ സ്വദേശിയായ 34-കാരനും സ്വീകരിച്ചു. എല്ലാവരും ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group