അക്രമകാരിയായ വന്യജീവിയെ വെടിവെച്ചുകൊല്ലാം

അക്രമകാരിയായ വന്യജീവിയെ വെടിവെച്ചുകൊല്ലാം
അക്രമകാരിയായ വന്യജീവിയെ വെടിവെച്ചുകൊല്ലാം
Share  
2025 Sep 14, 09:23 AM
vtk
PREM

തിരുവനന്തപുരം: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗം ആക്രമിച്ച്

പരിക്കേല്പിച്ചാൽ അതിനെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന വന്യജീവി സംരക്ഷണനിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാൻ ശനിയാഴ്‌ച പ്രത്യേക മന്ത്രിസഭ ചേർന്നാണ് ഇതടക്കമുള്ള കരടുബില്ലുകൾക്ക് അംഗീകാരം നൽകിയത്.


കരട് ബില്ലുകളിലെ ചില നിർവചനങ്ങളിൽ ചീഫ് സെക്രട്ടറി സംശയങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും മന്ത്രിസഭ പരിഗണിച്ചില്ല. ഇക്കോടൂറിസം വികസനം പ്രത്യേക ബോർഡിനുകീഴിലാക്കാനുള്ള ബിൽ മാറ്റിവെച്ചു.


ചീഫ് വൈൽഡ് ലൈഫ് വാർഡൻ ചുമതലപ്പെടുത്തുന്ന കളക്ടർമാർക്കും ഇത്തരം മൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാനാകും. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാനായി 1972-ലെ കേന്ദ്ര നിയമത്തിലുള്ള തടസ്സങ്ങൾ നീക്കാനാണ് സംസ്ഥാനം നിയമം കൊണ്ടുവരുന്നത്. ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. നിയമസഭ പാസാക്കിയാലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലെ നിയമം പ്രാവർത്തികമാകു.


നിലവിൽ അപകടകാരികളായ വന്യമൃഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ അത്തരം വന്യമൃഗങ്ങളെ പിടികൂടാനോ മയക്കുവെടിവെക്കാനോ, മറ്റൊരു സ്ഥലത്തേക്കു മാറ്റാനോ സാധ്യമല്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കാര്യകാരണ സഹിതം എഴുതി സൂക്ഷിക്കണം. ഇങ്ങനെ പിടികൂടുന്ന മൃഗങ്ങളെ തടവിൽ പാർപ്പിക്കാമ്പോ അതിനു പരിക്കുപറ്റാനോ പാടില്ല. മറ്റ് നടപടികളെല്ലാം സ്വീകരിച്ച് അവയെല്ലാം പരാജയപ്പെട്ട് അവസാന വഴിയെന്ന നിലയിലേ കൊല്ലാനാവൂ.


കടുവ, പുലി എന്നിവ നാട്ടിലിറങ്ങിയാൽ ആദ്യപടിയായി ഉദ്യോഗസ്ഥർ അടക്കമുള്ള ആറംഗസമിതി രൂപവത്കരിച്ച് മൃഗം നരഭോജിയാണെന്ന് സ്ഥിരീകരിക്കണം. ഭേദഗതി വരുന്നതോടെ ഈ കുരുക്കുകളെല്ലാം അഴിയും.


നാടൻ കുരങ്ങുകളെ പട്ടിക ഒന്നിൽ നിന്ന് പട്ടിക രണ്ടിലേക്കു മാറ്റാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കേന്ദ്ര നിയമത്തിലെയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നടപടി ക്രമങ്ങളിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാൻ നിയമഭേദഗതി ഉപകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.


ഇറച്ചി കഴിക്കാം


പട്ടിക രണ്ടിൽ ഉൾപ്പെട്ട കാട്ടുപന്നിയെയും മറ്റും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ നിലവിൽ കേന്ദ്ര സർക്കാരിനാണ് അധികാരം. കരട് ബില്ലിൽ ഇതിനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ അവയെ ആർക്ക് വേണമെങ്കിലും കൊല്ലാം. അതിൻ്റെ ഇറച്ചി കഴിക്കാനും നിയമതടസ്സമുണ്ടാകില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നെങ്കിലും കേന്ദ്രം അനുമതി നൽകിയിട്ടില്ല.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI