
നീലേശ്വരം വീടുകളിലും സ്ഥാപനങ്ങളിലുമുള്ള അജൈവ പാഴ്വസ്തുക്കൾ ഇനി ഇക്കോ ബാങ്കിന് നൽകാം. ജില്ലയിൽ ഇക്കോ ബാങ്ക് പ്രവർത്തനം തുടങ്ങി. നീലേശ്വരം പുത്തരിയടുക്കത്തെ ജില്ലാതല ആർആർഎഫിലാണ് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ഇക്കോ ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
ഹരിതകർമസേനയുടെ കലണ്ടർ ഊഴത്തിന് കാത്തുനിൽക്കാതെ അജൈവ പാഴ്വസ്തുക്കൾ ഇനിയെപ്പോൾ വേണമെങ്കിലും ഇക്കോ ബാങ്കിന് കൈമാറാം. പുനഃചംക്രമണം ചെയ്യാൻ കഴിയുന്നവയ്ക്ക് മികച്ച വില നൽകിയും സംസ്കരിക്കാൻ കഴിയാത്തവയ്ക്ക് സംസ്‌കരണത്തിനുള്ള ചെറിയ ഫീസ് ഈടാക്കിയുമാണ് പാഴ്‌വസ്‌തു ശേഖരണം നടത്തുന്നത്. സംസ്കരിക്കാൻ കഴിയാത്തവയ്ക്ക് സംസ്ക്‌കരണത്തിനായി ഒരുകിലോയ്ക്ക് 10 രൂപയാണ് ഈടാക്കുന്നത്. പുനഃചംക്രമണം ചെയ്യാൻ കഴിയുന്നവയ്ക്ക് വിഭാഗമനുസരിച്ച് നല്ല വിലയും നൽകുന്നുണ്ട്.
വിവാഹം, നിർമാണപ്രവർത്തനങ്ങൾ, ഗൃഹപ്രവേശം തുടങ്ങിയ സാഹചര്യങ്ങളിൽ പൊടുന്നനെയുണ്ടാകുന്ന പാഴ്‌വസ്‌തുക്കൾ കൈമാറാനും ഇക്കോ ബാങ്ക് പ്രയോജനപ്പെടുത്താം. അജൈവ മാലിന്യവും പാഴ്വസ്‌തുക്കളും ചാക്കിൽ നിറച്ചാണ് ഇക്കോ ബാങ്കിലെത്തിക്കേണ്ടത്. ഭക്ഷണാവശിഷ്ടം, മെഡിക്കൽ മാലിന്യം, സാനിറ്റ്റി മാലിന്യം, രാസവസ്‌തുക്കൾ നിറച്ച കണ്ടെയ്നറുകൾ, ജൈവാംശമുള്ള മാലിന്യം എന്നിവ സ്വീകരിക്കില്ല. സിമന്റ് ചാക്ക്, തെർമോക്കോൾ, കണ്ടെയ്‌നറുകൾ, കാർട്ടണുകൾ, പാക്കിങ് സാമഗ്രികൾ തുടങ്ങിയവയെല്ലാം സ്വീകരിക്കുന്നുണ്ട്.
അനന്തപുരത്തും തുടങ്ങും നിലവിൽ നീലേശ്വരത്താണ് തുടങ്ങിയതെങ്കിലും ദൂരം പരിഗണിച്ച് കാസർകോട് ഭാഗത്ത് കുമ്പള അനന്തപുരത്തും ഇക്കോ ബാങ്ക് ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നീലേശ്വരത്ത് ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ 1.12 ടൺ സിമൻ്റ് ചാക്കുകൾ മാത്രം ഇക്കോ ബാങ്കിലൂടെ ശേഖരിച്ചു. നീലേശ്വരത്തെ ഇക്കോ ബാങ്കുമായി ബന്ധപ്പെടേണ്ട നമ്പർ: 0467 2082143, 8714691143

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group