
എലപ്പുള്ളി : എലപ്പുള്ളി പഞ്ചായത്തിലെ പാറ-മണ്ണുകാട് പാലം നാടിന് സമർപ്പിച്ചു. ഈ പാലം വിഎസിനോടുള്ള ആദരംകൂടിയാണെന്നും ഉദ്ഘാടനകനായ മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിർദേശത്തെത്തുടർന്നാണ് എലപ്പുള്ളി-പുതുശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോരയാർപ്പുഴയ്ക്കുകുറുകെ പാലം നിർമിക്കുന്നതിനായി കിഫ്ബിവഴി പണം വകയിരുത്തിയത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 8.6 കോടിരൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത് കേരള റോഡ്‌ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് പാലംനിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. പാലത്തിന്റെ ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള നടപ്പാതയടക്കം 11 മീറ്റർ വീതിയും 77,7 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്.
എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷതവഹിച്ചു. കെആർഎഫ്‌ബി ടീം ലീഡർ ആർ. സിന്ധു റിപ്പോർട്ടവതരിപ്പിച്ചു. പ്രോജക്‌ട് ഡയറക്‌ടർ എം. അശോക് കുമാർ, എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്ത് അധ്യക്ഷരായ കെ. രേവതിബാബു, എൻ. പ്രസീത, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. ബിജോയ്, ജില്ലാപഞ്ചായത്തംഗം എം. പത്മിനി, എലപ്പുള്ളി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി. പുണ്യകുമാരി, സംഘാടകസമിതി ചെയർമാൻ എസ്. സുഭാഷ്‌ചന്ദ്ര ബോസ്, പഞ്ചായത്തംഗങ്ങളായ കെ. ശാന്തി, ഡി. രമേശൻ, ഷെ, ഗിരീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group