
തൊടുപുഴ പശ്ചാത്തല വികസനമേഖലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിലേറെ കാലത്ത് വലിയ കുതിപ്പാണ് കേരളത്തിലുണ്ടായതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൂലമറ്റം കോട്ടമല റോഡിൻ്റെയും മൂലമറ്റം പവർഹൗസ് വരെയുള്ള പിഡബ്ല്യുഡി റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ ജേക്കബ്, അറക്കുളം ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എൽ. ജോസഫ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഷിബു ജോസഫ്, സുശീല ഗോപി, കൊച്ചുറാണി ജോസ്, ഗീത തുളസീധരൻ, സിന്ധു പി.എസ്., വിനീഷ് വിജയൻ തുടങ്ങിയവർ സംസാരിച്ചു.
6.80 കോടിബിഎംബിസി നിലവാരം
2023-2024 സാമ്പത്തിക വർഷത്തിലെ ശബരിമല പ്രവൃത്തിയിൽ ഉൾപ്പെടുത്തി 6.80 കോടി രൂപ ചെലവഴിച്ചാണ് റോഡ് ആധുനിക നിലവാരത്തിൽ പുനനിർമിക്കുന്നത്. അശോക മൂലമറ്റം റോഡ് 20 മില്ലിമീറ്റർ ചിപ്പിങ്ങ് കാർപ്പറ്റ് ഉപരിതലത്തോട് കൂടിയുള്ളതാണ്.
ഇത് ബിഎംബിസി നിലവാരത്തിൽ പുനനിർമിക്കുകയും, മൂലമറ്റം കോട്ടമല റോഡ്, മൺപാതയും മറ്റ് ഭാഗങ്ങളും ആയിരുന്നത് 40 മില്ലിമീറ്റർ ചിപ്പിങ്ങ് കാർപ്പറ്റ് ഉപരിതലത്തിലേക്ക് അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും. ഈ റോഡുകളിൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഡ്രെയിനേജ് സംവിധാനവും, റോഡിന്റെ സംരക്ഷണഭിത്തി നിർമാവും, റോഡ് മാർക്കിങ്, ട്രാഫിക് സേഫ്റ്റി വർക്കുകൾ എന്നിവയും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group