ക്ഷീരമേഖല മാറ്റത്തിന്റെ പാതയിൽ -മന്ത്രി ജെ.ചിഞ്ചുറാണി

ക്ഷീരമേഖല മാറ്റത്തിന്റെ പാതയിൽ -മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖല മാറ്റത്തിന്റെ പാതയിൽ -മന്ത്രി ജെ.ചിഞ്ചുറാണി
Share  
2025 Sep 14, 09:11 AM
vtk
PREM

പെരുവന്താനം: കർഷകർക്കായി ക്ഷീരമേഖലയിൽ വലിയ മാറ്റത്തിന്

വഴിതെളിക്കുന്ന ഒട്ടേറെ പദ്ധതികളാണ് വകുപ്പ് നടപ്പാക്കിവരുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പെരുവന്താനം മൃഗാശുപത്രിക്കായി പണികഴിപ്പിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


മൃഗാശുപത്രികളുടെ പ്രവർത്തന സമയത്തിനു ശേഷമുള്ള അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി കേരളത്തിലെ മുഴുവൻ ജില്ലകളിലും 1962 എന്ന ടോൾ (ഫീ നമ്പർ മുഖാന്തരം മൊബൈൽ വെറ്ററിനറി യൂണിറ്റുകളും മൊബൈൽ സർജറി യൂണിറ്റുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾക്ക് മൃഗചികിത്സാ വിവരങ്ങളും വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളും മൊബൈൽ ആപ്ലിക്കേഷൻ വഴി വിരൽത്തുമ്പിൽ ലഭ്യമാകുന്ന രീതിയിൽ "ഇ-സമൃദ്ധ" എന്ന പേരിൽ മൃഗസംരക്ഷണ വകുപ്പിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം തയ്യാറായിട്ടുണ്ട്.


യോഗത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് വളർത്തുമൃഗങ്ങളെ നഷ്‌ടമായ കർഷകക്ക് മന്ത്രി നഷ്‌ടപരിഹാരം വിതരണംചെയ്തു.


പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് നിജിനി ഷംസുദ്ദീൻ അധ്യക്ഷനായി.


അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി.ജോസഫ് ഇ-സമൃദ്ധ പദ്ധതിയുടെ ലോഗിൻ കർമം നിർവഹിച്ചു. പെരുവന്താനം ഗ്രാമപ്പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ വി.എൻ, ഝാൻസി മൊബൈൽ സർജറി ആങ്കറിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഇൻ ചാർജ് ഡോ. മിനി ജോസഫ് പ്ലാങ്കാല പദ്ധതി വിശദീകരണം നടത്തി.


കൊക്കയാർ പഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡൊമിനിക്ക്, പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബൈജു ഇ.ആർ, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. വിജയൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സാലിക്കുട്ടി ജോസഫ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗ്രേസി തുടങ്ങിയവർ പങ്കെടുത്തു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI