
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം. കഴിഞ്ഞ
ദിവസം പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ഒൻപതായി. രോഗത്തിൻ്റെ ഉറവിടമെന്നു സംശയിക്കുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം പൂട്ടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് നീന്തൽക്കുളം അടപ്പിച്ചത്. കുളത്തിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു.
പൂവാർ സ്വദേശിയായ പ്ലസ്‌ടു വിദ്യാർഥി ഓഗസ്റ്റ് 16-നാണ് സുഹൃത്തുക്കളോടൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെത്തി നീന്തൽക്കുളത്തിൽ ഇറങ്ങിയത്. അടുത്ത ദിവസം കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
രോഗം മൂർച്ഛിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലായി. വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ജില്ലാ ടൂറിസം പ്രാമോഷൻ കൗൺസിലിനാണ് കുളത്തിൻ്റെ നടത്തിപ്പു ചുമതല.
എന്നാൽ, ഇതുസംബന്ധിച്ച് അറിവില്ലെന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർ പ്രതികരിച്ചു. കുളം ആഴ്‌ചയിൽ ഒരു ദിവസം അടിച്ചിട്ട് ക്ലോറിനേറ്റ് ചെയ്യാറുണ്ടെന്നും ദിവസേന വെള്ളം മാറ്റാറുണ്ടെന്നും അധികൃതർ പറയുന്നു.
ആറുപേർ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും മൂന്നുപേർ ഹെറിറ്റേജ് ബ്ലോക്കിലുമാണ് ചികിത്സയിലുള്ളത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
നേഗ്ഗെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ വിഭാഗത്തിലുള്ള അമീബകളാണ് രേഗകാരണം.
നിലിവൽ സ്ഥിരീകരിച്ച രോഗികളിൽ ഭൂരിഭാഗം പേരിലും അക്കാന്ത അമീബയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുകയോ നീന്തുകയോ ചെയ്യുമ്പോൾ മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരത്തിലൂടെയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ രോഗാണു മസ്‌തിഷ്‌കത്തിൽ പ്രവേശിച്ചാണ് രോഗമുണ്ടാകുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒൻപതു പേർ ചികിത്സയിൽ
രോഗലക്ഷണങ്ങൾ
ശക്തമായ പനി, തലവേദന, ഛർദ്ദി, വെളിച്ചത്തിലേക്കു നോക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്‌മ, കഴുത്തുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group