ബിനോയ് വിശ്വം വീണ്ടും സിപിഐ സെക്രട്ടറി

ബിനോയ് വിശ്വം വീണ്ടും സിപിഐ സെക്രട്ടറി
ബിനോയ് വിശ്വം വീണ്ടും സിപിഐ സെക്രട്ടറി
Share  
2025 Sep 13, 09:44 AM
vtk
PREM

ആലപ്പുഴ: സംസ്ഥാന സമ്മേളനത്തിലുയർന്ന വിമർശനങ്ങളിൽ പതുങ്ങിയും കുതിച്ചും നിലകൊണ്ട ബിനോയ് വിശ്വം, പാർട്ടിയംഗങ്ങളുടെ ഹിതപരിശോധനയിൽ നൂറുമാർക്കും നേടി വീണ്ടും സിപിഐ സംസ്ഥാന ഏകകണ്ഠമായാണ് ബിനോയിയെ തിരഞ്ഞെടുത്തത്. ദേശീയ ജനറൽസെക്രട്ടറി സെക്രട്ടറിയായി. 103 അംഗ സംസ്ഥാന കൗൺസിൽ അംഗങ്ങൾ ഡി. രാജ പേരു നിർദേശിച്ചു.


കാനം രാജേന്ദ്രൻ്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് 2023 ഡിസംബർ 10. നാണ് പാർട്ടിയുടെ സംസ്ഥാന നായകത്വം ബിനോയിക്ക് ഏറ്റെടുക്കേണ്ടിവന്നത്. സെക്രട്ടറി ചുമതല ബിനോയിയെ ഏൽപ്പിക്കണമെന്ന് മരിക്കുംമുൻപ് കാനം എഴുതിയ കത്ത് 'ഒസ്യത്താ'യി കണക്കാക്കി തിരക്കിട്ടു തീരുമാനമെടുത്തത് അന്നു പാർട്ടിക്കുള്ളിൽ അപസ്വരങ്ങൾ ഉയർത്തിയിരുന്നു.


638 ദിവസം പാർട്ടിയെ നയിച്ചതിന്റെ പ്രവർത്തന റിപ്പോർട്ടുമായാണ് ആലപ്പുഴയിലെ സമ്മേളനത്തിൽ ബിനോയ് പ്രതിനിധികൾക്കു മുൻപിലിരുന്നത്. അവരുടെ വാക്കുകൾക്കു മയമുണ്ടായിരുന്നില്ല. ബിനോയിയുടെ പല നിലപാടുകൾക്കും മുൻഗാമികളെപ്പോലെ ചൂടു പോരെന്നായിരുന്നു പരാതി.


എന്നാൽ, വിമത നീക്കത്തിനിറങ്ങിയാൽ സംഘടനാക്കരുത്തിൻ്റെ വാളോങ്ങി നേരിടുമെന്ന് ബിനോയ് ഉറപ്പിച്ചുപറഞ്ഞു, ഇസ്‌മയിൽ പക്ഷത്തിനുള്ള മുന്നറിയിപ്പായിരുന്നു അത്. തുടർന്നാണ് കൗൺസിൽ തിരഞ്ഞെടുപ്പും സെക്രട്ടറി തിരഞ്ഞെടുപ്പും നടത്തി പാർട്ടിയുടെ നായകനായി ബിനോയ് മാറിയത്.


1955 നവംബർ 25-ന് വൈക്കത്ത് ജനിച്ച ബിനോയ് വിശ്വം, വൈക്കം ഗവ. ബോയ്‌സ് ഹൈസ്കൂളിലെ എഐഎസ്എഫ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 18-ാം വയസ്സിൽ സിപിഐ അംഗമായി. ഒരിക്കലും ഒരു പരീക്ഷണക്കാലവും നേരിടേണ്ടിവന്നിട്ടില്ലാത്ത ഭാഗ്യമുള്ള രാഷ്ട്രീയക്കാരൻ എന്നാണ് ബിനോയിയെക്കുറിച്ച് പാർട്ടി നേതാക്കളുടെ വിശേഷണം.


എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് പാർട്ടികൾ ശക്തമായിരുന്ന കാലത്ത്, ലോക ജനാധിപത്യ യുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റായിരുന്നു. അങ്ങനെ മോസ്കോ പ്രവർത്തനവേദിയായി. 2001-ലും 2006-ലും നാദാപുരത്തുനിന്ന് നിയമസഭയിലെത്തി. 2006-ലെ വി.എസ്. സർക്കാരിൽ വനംമന്ത്രിയായിരുന്നു. 2018 ജൂണിൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.


വൈക്കം മുൻ എം.എൽഎ സി.കെ. വിശ്വനാഥന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: ഷൈല. മക്കൾ: രശ്‌മി ബിനോയ്, സൂര്യാ ബിനോയ്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI