
മുതുവല്ലൂർ: സമ്പൂർണ കുടിവെള്ള വിതരണത്തിനായി ജൽ ജീവൻ മിഷന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണെന്നും ജില്ലയിൽ മാത്രം ഇതിനായി കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ ഉൾപ്പെടുത്തി 5987 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നതെന്നും ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുതുവല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലയിലെ ആദ്യ ഹർ ഘർ ജൽ പഞ്ചായത്ത് പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി നബാർഡിൽനിന്ന് 5000 കോടി രൂപയുടെ വായ്‌പ ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്രവിഹിതമായ 5000 കോടി രൂപ കൂടി ലഭ്യമാകുമ്പോൾ സംസ്ഥാനത്തെ ശുദ്ധജലവിതരണത്തിൽ ചരിത്രപരമായ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി.വി. ഇബ്രാഹിം എംഎൽഎ അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായി.
പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി. അബ്‌ദുറഹിമാൻ, ശരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ശ്രീധരൻ, മുഹ്‌സില ഷഹീദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നദീറ മുംതാസ്, അംഗങ്ങളായ ഷിബു അക്കരപറമ്പിൽ, എൻ.സി. അഷറഫ്, നജ്‌മ ബേബി, പി. മുജീബ് റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.
ജൽ ജീവൻ മിഷൻ്റെയും സംസ്ഥാന സർക്കാർ പദ്ധതിവിഹിതവും ഉപയോഗിച്ച് മുതുവല്ലൂർ പഞ്ചായത്തിൽ 5268 കുടിവെള്ള കണക്ഷനുകളാണ് നൽകിയിട്ടുണ്ട്.
അങ്കണവാടികൾ, സ്‌കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങി എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പദ്ധതിയുടെ ഭാഗമായി ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group