സംസ്ഥാനതലത്തിൽ വെള്ളിനേഴിക്ക് ഒന്നാംസ്ഥാനം

സംസ്ഥാനതലത്തിൽ വെള്ളിനേഴിക്ക് ഒന്നാംസ്ഥാനം
സംസ്ഥാനതലത്തിൽ വെള്ളിനേഴിക്ക് ഒന്നാംസ്ഥാനം
Share  
2025 Sep 13, 09:37 AM
vtk
PREM

ചെർപ്പുളശ്ശേരി : ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന്

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകുന്ന ആർദ്രകേരളം പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവുമായി വെള്ളിനേഴി ഗ്രാമപ്പഞ്ചായത്ത്, 2023-24 വർഷത്തെ ഒന്നാംസ്ഥാനമാണ് വെള്ളിനേഴിക്ക് ലഭിച്ചത്.


ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യസ്ഥാപനങ്ങളിലെ മികച്ച സൗകര്യങ്ങൾ, ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, ഹെൽത്ത് ഗ്രാന്റിന്റെ വിനിയോഗം, മാലിന്യസംസ്കരണം, പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ, മാതൃശിശു സംരക്ഷണപ്രവർത്തനങ്ങൾ എന്നീ മേഖലയിലെ മികവുകളാണ് കണക്കിലെടുത്തത്.


ഗ്രാമപ്പഞ്ചായത്തിലെ വെള്ളിനേഴി, അടയ്ക്കാപ്പുത്തൂർ ആരോഗ്യകേന്ദ്രങ്ങളും കായകല്പം പുരസ്ക്‌കാരം ലഭിച്ചവയാണ്. രണ്ടിടത്തും സായാഹ്ന ഒപി സേവനമുണ്ട്. രണ്ട് സ്ഥാപനങ്ങളും ഐഎസ്ഒ 9001:2015 അംഗീകാരവും നേടി. അടയ്ക്കാപ്പുത്തൂർ കുടുംബാരോഗ്യകേന്ദ്രം എൻക്യൂഎഎസ് അംഗീകാരവും നേടിയിട്ടുണ്ട്. ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും രോഗീസൗഹൃദ ആശുപത്രികളാക്കി മാറ്റി.


മാലിന്യസംസ്ക‌രണ പദ്ധതിയായ അതിജീവനം, ശുദ്ധജലം ഉറപ്പുവരുത്തുന്ന തെളിനീർ പദ്ധതി, പൊതുസ്ഥലശുചിത്വത്തിനുള്ള ശുചിത്വം-ദൗത്യം-നിരന്തരം പദ്ധതി, ജീവിതശൈലീ രോഗനിയന്ത്രണപരിപാടിയായ ഹൃദയപൂർവം വെള്ളിനേഴി തുടങ്ങിയവ ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ കഴിഞ്ഞു.


സംസ്ഥാന, ജില്ലാതലങ്ങളിൽ കഴിഞ്ഞ ആറുവർഷം സ്വരാജ് ട്രോഫി നേടിയ പഞ്ചായത്താണ് വെള്ളിനേഴി,


ആർദ്രകേരളം പുരസ്‌കാരവും വെള്ളിനേഴിക്ക് ലഭിച്ചതിൽ അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജയലക്ഷ്‌മി പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI