സ്വകാര്യ ബസുകാരുടെ വിരട്ടൽ ഇനി വേണ്ടാ-ഗണേഷ്‌കുമാർ

സ്വകാര്യ ബസുകാരുടെ വിരട്ടൽ ഇനി വേണ്ടാ-ഗണേഷ്‌കുമാർ
സ്വകാര്യ ബസുകാരുടെ വിരട്ടൽ ഇനി വേണ്ടാ-ഗണേഷ്‌കുമാർ
Share  
2025 Sep 13, 09:25 AM
vtk
PREM

പത്തനാപുരം : സമരത്തിൻ്റെ പേരുംപറഞ്ഞ് സ്വകാര്യബസ് സർവീസുകൾ വിരട്ടാൻ വന്നാൽ കെഎസ്ആർടിസിയുടെ ശേഖരത്തിലുള്ള 600 ബസുകൾകൂടി നിരത്തിലിറക്കി നേരിടുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ അനുവദിച്ച 10 പുതിയ ബ്രാൻഡഡ് ബസുകളുടെയും വിവിധ ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ഒരിക്കലും രക്ഷപ്പെടില്ലെന്നു കരുതിയ സ്ഥാപനം കരുത്തോടെ മുന്നോട്ടുകുതിക്കുന്നതാണ് കെഎസ്ആർടിസിയിൽ സംഭവിച്ചത്. ഓണക്കാലത്ത് 10 കോടി രൂപയ്ക്കു മുകളിൽ വരുമാനമുണ്ടായപ്പോൾ വായ്‌പ അടവ് ഉൾപ്പെടെ സകല ചെലവുകളും കഴിച്ച് 1.56 കോടി രൂപ ലാഭമുണ്ടാക്കാനായി. പുത്തൻ ബസുകളുടെ പ്രദർശനവുമായി ബന്ധപ്പെട്ട് മോഹൻലാൽ ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കിയപ്പോൾ പരസ്യച്ചെലവ് ഇനത്തിൽ 60 കോടിയോളം രൂപ ലാഭിക്കാനായി.


സൂപ്പർ ഡീലക്സ‌് ബസുകൾമുതൽ ഓർഡിനറിവരെയുള്ള 300 ബസുകൾകൂടി ഉടൻ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


പത്തനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് എസ്. തുളസി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ. ആനന്ദവല്ലി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അശോകൻ, വി.പി. രമാദേവി, പിറവന്തൂർ സോമരാജൻ, വി.എസ്. കലാദേവി, റെജീന തോമസ്, എടിഒ കെ.ബി, സാം തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI