
മൺറോത്തുരുത്ത് : പെരുമൺ പേഴുംതുരുത്ത് പാലത്തിന്റെ നിർമാണം ഡിസംബറോടെ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മൺറോത്തുരുത്ത് സന്ദർശിച്ച മന്ത്രി പെരുമൺ പാലത്തിന്റെ നിർമാണപുരോഗതി വിലയിരുത്തി. ജില്ലയുടെ ഫാം ടൂറിസത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തും. മൺറോത്തുരുത്തിന്റെ പ്രകൃതിസൗന്ദര്യം ലോകത്തിനു മുന്നിൽ പുതിയരീതിയിൽ അവതരിപ്പിക്കും. യാത്രാക്ലേശം പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുരവഞ്ചിയിൽ കായൽസവാരി നടത്തിയശേഷമാണ് മന്ത്രി മടങ്ങിയത്. ടൂറിസം വകുപ്പ് അഡീഷണൽ സെക്രട്ടറി ഡി. ജഗദീഷ്, ഡെപ്യൂട്ടി ഡയറക്‌ടർ ഷാനവാസ് ഖാൻ, ഡിടിപിസി സെക്രട്ടറി ജ്യോതിഷ് കേശവൻ, കെആർഎഫ്ബി ടീം ലീഡർ പി.ആർ. മഞ്ജുഷ തുടങ്ങിയവരും പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group