
കൊല്ലം: കാർഷിക സർവകലാശാലയിലെ ഫീസ് വർധന വിസി ബി. അശോക് ഏകാധിപത്യപരമായെടുത്ത തീരുമാനമെന്നും വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വിസിക്കേറ്റ തിരിച്ചടിയെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജീവ്.
വിഷയത്തിൽ അശോകുമായി ചേർന്ന് കെഎസ്‌യു നടത്തിയത് സമരനാടകമാണ്. അഞ്ചുമടങ്ങ് വർധനയാണ് ഫീസിലുണ്ടായത്. ഒരു ചർച്ചയ്ക്കുപോലും അദ്ദേഹം തയ്യാറായിട്ടില്ല. വിസിയും രജിസ്ട്രാറും മന്ത്രിമാരെ ഉൾപ്പെടെ കബളിപ്പിച്ചാണ് മിനിറ്റ്സ് പോലും ഉണ്ടാക്കിയത്. സർക്കാർ ഒരുഘട്ടത്തിലും ഫീസ് വർധന അംഗീകരിച്ചിട്ടില്ല. പ്രവേശനമെടുക്കാനിരുന്ന വിദ്യാർഥിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കു വിധേയമായേ ഫീസ് വർധന സംബന്ധിച്ച് തിരുമാനമെടുക്കാനാകൂ. വിസിക്കെതിരേയുള്ള പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സഞ്ജീവ് പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group