
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ മതസന്ന്യാസിയാക്കാൻ ശ്രമിക്കുന്നതിനെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാദർശനങ്ങൾ മുന്നോട്ടുവെച്ച ഗുരുവിനെ ഹിന്ദുമതനവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാൻ വർഗീയശക്തികൾ നടത്തുന്ന ശ്രമത്തിൻ്റെ ചരിത്രവിരുദ്ധതയെയും മനുഷ്യത്വരാഹിത്യത്തെയും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഗുരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അന്യമതവിദ്വേഷവും ആക്രമോത്സുകമായ മതവർഗീയതയും പ്രചരിപ്പിക്കുന്ന വർഗീയശക്തികൾ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്‌ഠിക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. ഗുരുവിൻ്റെ ആദർശം സംരക്ഷിക്കപ്പെടുന്നതിന് സമൂഹത്തിലുണ്ടാകേണ്ട ഇടപെടലിന് നേതൃത്വംനൽകാൻ ശിവഗിരി മഠത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group