
മാനന്തവാടി: പ്രകൃതിസംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തുന്നതാവണം ജില്ലയിലെ ടൂറിസംവികസനമെന്ന് മന്ത്രി ഒ.ആർ. കേളു. സംസ്ഥാനസർക്കാർ, വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ ടൂറിസം സംഘടനകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ മാനന്തവാടി പഴശ്ശിപാർക്ക് കേന്ദ്രത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിനോദസഞ്ചാരികൾക്കാവശ്യമായ സൗകര്യമൊരുക്കേണ്ടത് ജനങ്ങളാണ്. എല്ലാ ആഘോഷങ്ങളും ടൂറിസം മേഖലയുമായി ബന്ധിപ്പിച്ചുനടത്താൻ സാധിക്കണം. അതിനായി കാലത്തിനനുസരിച്ചും ദീർഘവീക്ഷണത്തോടെയും പ്രവർത്തിക്കണം. വിനോദസഞ്ചാരത്തിലൂടെ തൊഴിൽസാധ്യതകൾ ഉറപ്പുവരുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പിന്നണിഗായിക ചിത്ര അയ്യർ നയിച്ച സംഗീതരാവും അരങ്ങേറി. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി അധ്യക്ഷയായി. സബ് കളക്ടർ അതുൽസാഗർ, നഗരസഭാ കൗൺസിലർ അരുൺ കുമാർ, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ട്‌ടർ ടി.സി. മനോജ്, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ടൂറിസം വികസന ഉപസമിതിയംഗം അലി ബ്രാൻ, ഡിടിപിസി മാനേജർ വി.ജെ ഷിജു, സിഡിഎസ് ചെയർപേഴ്‌സൺ ഡോളി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി നഗരസഭ കുടുംബശ്രീ അവതരിപ്പിക്കുന്ന മെഗാതിരുവാതിരയും വൈകീട്ട് 6.30-ന് വയലിൻ ഫ്യൂഷൻ, മാജിക് ഷോ, ചാക്യാർകൂത്ത്, മെൻ്റലിസം, വയനാട് സെവൻ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന നൃത്തവും നടക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group