വർണാഭമായ ഘോഷയാത്രയോടെ ശ്രീനാരായണഗുരുദേവജയന്തി ആഘോഷം

വർണാഭമായ ഘോഷയാത്രയോടെ ശ്രീനാരായണഗുരുദേവജയന്തി ആഘോഷം
വർണാഭമായ ഘോഷയാത്രയോടെ ശ്രീനാരായണഗുരുദേവജയന്തി ആഘോഷം
Share  
2025 Sep 08, 08:45 AM
AJMI1
AJMI
AJMI
AJMI
MANNAN

കോന്നി: എസ്എൻഡിപി യോഗം 3366-ാം ചെങ്ങറ ശാഖയിലെ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം സമൂഹ പ്രാർഥന, ഗുരുപുഷ്പാഞ്ജലി, ജയന്തി ഘോഷയാത്ര, വിശേഷങ്ങൾ പൂജകൾ, ദീപാരാധന എന്നിവ നടന്നു. ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര യൂണിയൻ പ്രസിഡൻ്റ് കെ. പദ്‌മകുമാർ ഫ്ലാഗ് ഓഫ് ചെയ്തു‌. കുരിശുംമൂട് ജങ്ഷൻ, നാടുകാണി, കിഴക്കുപുറം കോളേജ്, ഈസ്റ്റ് മുക്ക് വഴി ശാഖാ അങ്കണത്തിൽ സമാപിച്ചു. സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് വി.എൻ. കമലാസനൻ അധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപ്പഞ്ചായത്ത് അംഗം ജോയ്‌സ് ഏബ്രഹാം, മുൻ യൂണിയൻ വൈസ് പ്രസിഡൻ്റ് സി.കെ. വിദ്യാധരൻ, ശാഖാ സെക്രട്ടറി സി.കെ. രാമചന്ദ്രൻ, വൈസ് പ്രസിഡൻ്റ് എസ്.എസ്. ദിവ്യ എന്നിവർ പ്രസംഗിച്ചു.


റാന്നി: വർണശബളമായ ഘോഷയാത്രയോടെ റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷിച്ചു. പീതാംബര വസ്ത്രധാരികളായി എസ്എൻഡിപി യോഗം റാന്നി യൂണിയനിലെ 48 ശാഖകളിൽനിന്നുള്ള ശ്രീനാരായണീയർ ഘോഷയാത്രയിൽ അണിനിരന്നു. ഗുരുദേവചിത്രം വഹിച്ചുള്ള അലങ്കരിച്ച രഥം, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, ഗുരുദേവ സന്ദേശം വിളിച്ചോതുന്ന ഫ്ലോട്ടുകൾ, മയിലാട്ടം, കാവടി, കരകം എന്നിവയൊക്കെ ഘോഷയാത്രയെ വർണാഭമാക്കി. എസ്‌എൻഡിപി യോഗം റാന്നി യൂണിയന്റെയും പോഷകസംഘടനകളുടെയും നേതൃത്വത്തിലാണ് ജയന്തി ആഘോഷം നടന്നത്.


റാന്നി വൈക്കം ഗുരുദേവ ക്ഷേത്രാങ്കണത്തിൽനിന്നാണ് ജയന്തിഘോഷയാത്ര ആരംഭിച്ചത്. എസ്.എൻഡിപി യോഗം കൗൺസിലർ എബിൻ അമ്പാടി ഘോഷയാത്ര ഉദ്ഘാടനം ചെയ്‌തു. പെരുമ്പുഴ, മാമുക്ക് വഴി ഇട്ടിയപ്പാറ പ്രൈവറ്റ് ബസ്സ്റ്റാൻഡിലെ ശ്രീനാരായണനഗറിൽ ഘോഷയാത്ര സമാപിച്ചു. ഇട്ടിയപ്പാറയിലെത്തിയപ്പോൾ പ്രമോദ് നാരായൺ എംഎൽഎയും സമ്മേളനത്തിനെത്തിയ വിശഷ്‌ടാതിഥികളും ഘോഷയാത്രയിൽ പങ്കെടുത്തു.


തുടർന്ന് നടന്ന ജയന്തി മഹാസമ്മേളനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ പി.കെ. വാസുദേവൻ വയറൻമരുതി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വിശ്വസംസ്‌കാര ഭവൻ സെക്രട്ടറി ശങ്കരാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. അജയ് ഹാച്ചറി മാനേജിങ് ഡയറക്‌ടർ ഡോ. പി.വി. ജയൻ സമ്മാനദാനം നിർവഹിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി കോശി, കെ.ആർ. പ്രകാശ്, ബിന്ദു റെജി, എ. ബഷീർ, എസ്എൻഡിപി യോഗം റാന്നി യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ, പെരുനാട് ശ്രീനാരായണ സംയുക്തസമിതി പ്രസിഡൻ്റ് പ്രമോദ് വാഴാംകുഴിയിൽ, സ്വാഗതസംഘം വൈസ് ചെയർമാൻ പി.എസ്. സുകുലാൽ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാസംഘം ചെയർപേഴ്‌സൺ ജനിര മോഹൻദാസ്, കൺവീനർ ഷീജാ വാസുദേവൻ, യൂത്ത്‌മൂവ്‌മെൻ്റ് റാന്നി യൂണിയൻ കൺവീനർ ദീപു കണ്ണന്നുമൺ, ചെയർമാൻ ആദർശ് പുതുശ്ശേരിമല, വൈസ് ചെയർമാൻ സൂരജ് വയറൻമരുതിക്കൽ, അനൂപ് കമലാസനൻ, ബി. സുരേഷ്, സിന്ധൂ കുടമുരുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.


കൊടികൾ നശിപ്പിച്ചു


കൊക്കത്തോട്: ശ്രീനാരായണഗുരുദേവ ജയന്തിയുടെ ഭാഗമായി കൊക്കത്തോട് 1478-ാം നമ്പർ എസ്എൻഡിപി ശാഖ സ്ഥാപിച്ചിരുന്ന കൊടികളും പ്രചാരണ ബോർഡുകളും നശിപ്പിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ശാഖായോഗം പ്രസിഡന്റ് ടി.ആർ. പ്രഭാകരനും സെക്രട്ടറി ജി. ബിനുവും പോലീസിൽ പരാതി നൽകി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI