
പൂവാർ : അനധികൃത ജലയാത്രാസംഘത്തെ കണ്ടെത്താൻ നെയ്യാറിന്റെ പൂവാറിൽ തുറമുഖവകുപ്പ് അധികൃതരുടെ മിന്നൽപ്പരിശോധന. ക്രമക്കേടു കണ്ടെത്തിയ പത്തോളം ബോട്ടുകൾ പിടിച്ചെടുത്തു. ഇവയ്ക്ക് 50000 രൂപ പിഴചുമത്തി.
നിയമാനുസൃത ലൈസൻസ്, രജിസ്ട്രേഷൻ, സർവേ തുടങ്ങിയവയില്ലാത്ത ബോട്ടുകൾക്കാണ് പിഴ ചുമത്തിയത്. കേരള മാരിടൈം ബോർഡ്, വിഴിഞ്ഞം തുറമുഖത്തെ ഇൻലാൻഡ് വെസൽസ് ആക്‌ട് എൻഫോഴ്സ്മെൻ്റ് വിഭാഗം. പൂവാർ പോലീസ് എന്നിവർചേർന്നായിരുന്നു പരിശോധന
അവധിക്കാലം തുടങ്ങിയതോടെ നെയ്യാറിലൂടെയുള്ള ജലയാത്രയ്ക്ക് പൂവാറിൽ സഞ്ചാരികളുടെ തിരക്കായിരുന്നു. ഇതേത്തുടർന്ന് ഇവിടെ അനധികൃത ജലയാത്ര നടത്തുന്ന സംഘങ്ങളും വർധിച്ചു. ഏകീകൃതനിരക്കില്ലാത്തതിനാൽ വൻ തുകയാണ് ജലയാത്രാസംഘങ്ങൾ ഈടാക്കുന്നത്.
കൂടാതെ മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകാതെ യാത്ര നടത്തുന്നതായും പരാതികൾ ഉയർന്നിരുന്നു. ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരും പൂവാറിൽ ബോട്ടുകൾ ഓടിക്കുന്നു.
ഇത്തരത്തിലുള്ള പരാതികൾ വർധിച്ചതിനെത്തുടർന്നാണ് ഞായറാഴ്ച അനധികൃത ജലയാത്രക്കാരെ പിടികൂടാൻ പൂവാറിൽ മിന്നൽപ്പരിശോധന നടത്തിയത്.
ഇൻലാൻഡ് വെസൽസ് ആക്‌ട് എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരായ വി.മരിയപ്രോൺ എസ്.സുനിമോൾ പൂവാർ പോലീസ് എസ്എച്ച്ഒ എസ്.പി.സുജിത്, വൃന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പൂവാറിലെ അനധികൃത ജലയാത്ര തടയാൻ കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group