
കോട്ടയം: വലിയ തലവേദന ആകുമെന്ന് കരുതിയ വെളിച്ചെണ്ണ ഓണക്കാലത്ത് സപ്ലൈകോയെ തുണച്ചു. 22 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ നാലുവരെ അവർ വിറ്റത്. 74 കോടി രൂപയുടെ വരുമാനം ഇത് നേടിക്കൊടുത്തു.
വില 500 കടന്നേക്കുമെന്ന് തോന്നിയപ്പോൾ സർക്കാർ എണ്ണ വ്യാപാരികളുമായും കൊപ്ര ഇടപാടുകാരുമായും സംസാരിച്ച് വില നിയന്ത്രണം ആവശ്യപ്പെട്ടിരുന്നു. ഒ ാണക്കാലപരിഗണന വേണമെന്നതായിരുന്നു ആവശ്യം. കിലോഗ്രാമിന് 280-290 രൂപ വരെയായിരുന്നു കൊപ്രവില. വൻതോതിൽ ചൈന കൊപ്രവാങ്ങിക്കൂട്ടിയതാണ് ആഗോളതലത്തിൽ എണ്ണവില കൂട്ടിയത്.
പക്ഷേ, ഒ ാഗസ്റ്റ് പാതിയോടെ കൊപ്രവില ഇടിഞ്ഞ് തുടങ്ങിയതോടെ വെളിച്ചെണ്ണവിലയിലും അത് പ്രതിഫലിച്ചു. 529 രൂപയായിരുന്ന കേരഫെഡിന്റെ വെളിച്ചെണ്ണവില 479 -ലേക്ക് താഴ്ത്തി. മൊത്തവിലയ്ക്ക് ഇവർ സപ്ലൈകോയ്ക് വെളിച്ചെണ്ണ കൊടുത്തു. ശബരി ബ്രാൻ്റിന് കൊപ്ര നൽകുന്നവരും വില കുറച്ചതോടെ ശബരി വെളിച്ചെണ്ണവില സപ്ലൈകോ രണ്ടുതവണയാണ് താഴ്ത്തിയത്.
വെളിച്ചെണ്ണ തേടി ജനം സപ്ലൈകോയിലേക്ക് വന്നതോടെ മൊത്തം വിൽപ്പന കുതിച്ചു. 50 ലക്ഷം ലിറ്റർ അവർ കരുതൽ ശേഖരം എടുത്തിരുന്നു. ഒപ്പം കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോഗ്രാം അരി കൂടി കൊടുക്കാൻ സപ്ലൈകോ തീരുമാനിച്ചതോടെ വിപണി നിയന്ത്രണവിധേയമായി. ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റബർ നാലുവരെ 386.19 കോടി രൂപയാണ് വരുമാനം.
സ്ഥാപനത്തിൻ്റെ ചരിത്രത്തിലെ ഏറ്റവുംവലിയ വരുമാനവുമാണിത്. കഴിഞ്ഞ ബാണത്തിന് 163 കോടി രൂപയായിരുന്നു നേട്ടം. 300 കോടി രൂപയുടെ വിൽപ്പനയാണ് സർക്കാർ നിർദേശിച്ചിരുന്നത്. ശരാശരി 150-160 കോടി മാസവരുമാനവുമായി പ്രയാസത്തിലായിരുന്ന സപ്ലൈകോയ്‌ക് ഈ നേട്ടം ജീവശ്വാസമായി. ശരാശരി 30-35 ലക്ഷം പേർ എത്തിയിരുന്ന സപ്ലൈകോ കടകളിൽ ഓഗസ്റ്റ് മുതൽ സെപ്റ്റംബർ ആദ്യം വരെ 56.73 ലക്ഷം പേർ വന്നു.
സബ്ബ്സിഡി വസ്തുക്കളുടെ വിൽപ്പന വഴി 180 കോടിയും സബ്ബ്സിഡിരഹിത വസ്തുക്കളുടെ വിൽപ്പന വഴി 206 കോടി രൂപയും നേടി. ഒാണം ജില്ലാ ഫെയറിലൂടെ 5.12 കോടിയും സഞ്ചരിക്കുന്ന ഒ ാണച്ചന്ത വഴി 44.94 ലക്ഷം രൂപയും നിയോജകമണ്ഡലം ഫെയറുകൾ വഴി 17.17 കോടിയും ലഭിച്ചു
റേഷൻകടകളിലും വിലക്കുറവ് പ്രതിഫലിച്ചു. 93 ശതമാനം കാർഡുടമകൾ കിറ്റ് വാങ്ങി. 10.90 രൂപ നിരക്കിൽ 15 കിലോഗ്രാം അരി മുൻഗണനേതര വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്നു. 87 ശതമാനം കാർഡുടമകളാണ് ഇത് വാങ്ങിയത്. വിപണി മാറ്റത്തിന് ആനുപാതികമായി കഴിയുന്നത്ര ഇനങ്ങൾ ഇനിയും വില കുറച്ചുകൊടുക്കാനാണ് സപ്ലൈകോ ശ്രമിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group