
തിരുവനന്തപുരം: സംസ്ഥാനത്തെ ശിശുമരണനിരക്ക് അമേരിക്കയിലേതിനെക്കാൾ കുറവ്, 2021-ൽ 1000 കുഞ്ഞുങ്ങളിൽ ആറുപേർ ആണ് മരിച്ചിരുന്നതെങ്കിൽ പുതിയ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുപ്രകാരം 2023-ൽ അഞ്ച് ആയി കുറഞ്ഞത് പൊതുജനാരോഗ്യരംഗത്ത് നാഴികക്കല്ലാണെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ദേശീയ ശരാശരി 25 ആണ്. യുഎസിൽ 5.6 ആണ്.
അഭിമാനനേട്ടത്തിനൊപ്പം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരെയും മറ്റു സഹപ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു. ജന്മനായുള്ള വൈകല്യങ്ങ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രസവംനടക്കുന്ന എല്ലാ ആശുപത്രികളിലും സമഗ്ര ന്യൂബോൺ സ്ക്രീനിങ് പദ്ധതി നടപ്പാക്കി. ജന്മനായുള്ള ഹൃദയവൈകല്യം കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന 'ഹൃദ്യം' പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതുവരെ 8450 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തി. അപൂർവ ജനിതകരോഗങ്ങൾക്ക് സൗജന്യചികിത്സ നൽകുക വഴി അതുമൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group