
കുമ്പളങ്ങിയിൽ ഘോഷയാത്ര
കുമ്പളങ്ങി : ജില്ലാ ഭരണകൂടവും ഡിടിപിസിയും കുമ്പളങ്ങി ഗ്രാമപ്പഞ്ചായത്തും
ചേർന്ന് കുമ്പളങ്ങിയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ കെ.ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ജോസഫ്, കൊച്ചി ദേവസ്വം ബോർഡംഗം കെ.കെ. സുരേഷ്ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി പനയ്ക്കൽ, പി.എ. പീറ്റർ, ജെയ്‌സൺ ടി. ജോസ്, പി.എ. സഗീർ, നെൽസൻ കോച്ചേരി, സജീവ് ആൻ്റണി, അഡ്വ. മേരി ഹർഷ, ജെൻസി ആൻ്റണി, ലിജാതോമസ് ബാബു, കെ.എം. പ്രതാപൻ, ജാസ്മിൻ രാജേഷ്, എൻ.എൽ. ജെയിംസ്, ലില്ലി റാഫേൽ, എം.ബി. പ്രീതി തുടങ്ങിയവർ സംസാരിച്ചു. സാംസ്‌കാരിക ഘോഷയാത്രയും തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടകവുമുണ്ടായിരുന്നു.
എഴുപുന്ന സഹകരണബാങ്കിൽ
അരൂർ : എഴുപുന്ന 953-ാം നമ്പർ സർവീസ് സഹകരണബാങ്കിൽ ഓണം ആഘോഷിച്ചു. ബാങ്ക് പ്രസിഡൻ്റ് പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ ബോർഡംഗങ്ങളായ വി.എം. ജയപ്രകാശ്, ജൂലി തോമസ്, അനിൽ കുഴുവേലി, സിദ്ധാർഥൻ എൻ.കെ., റെനീഷ് ജോസഫ്, അജയകുമാർ, എം.കെ. വേലായുധൻ, ജി. ഇന്ദിര, സെക്രട്ടറി ബെന്നി ചാക്കോ, ജ്യോതി ശിവരാമൻ എന്നിവർ നേതൃത്വം നൽകി.
വടുതല നദുവത്ത് നഗർ പനയന്തി ടീം
അരൂർ : അരുക്കുറ്റി വടുതല നദുവത്ത് നഗർ പനയി ടീം മൂന്നാമത് ഓണാഘോഷം ആഘോഷിച്ചു. കൈകൊട്ടിക്കളി, വടംവലി, ഉറിയടി അടക്കം വിവിധ മത്സങ്ങൾ അരങ്ങേറി. കെ.പി നടരാജൻ, രതീഷ്, അഭിലാഷ്, സുരേഷ് ജെ.എസ്., പ്രവീൺ, വിനോദ് എന്നിവർ നേതൃത്വം നൽകി.
ഗാനശനി കൂട്ടായ്മ
പള്ളുരുത്തി പള്ളുരുത്തി ചിറയ്ക്കൽ പാർക്കിൽ ഗാനശനി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻറ് ടി.വി. ഐസക്ക് അധ്യക്ഷത വഹിച്ചു. കൗൺസിലർ സി.ആർ. സുധീർ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രനടൻ സുധി കോപ്പ, കൂട്ടായ്‌മ സെക്രട്ടറി എം. ബഷീർ, കെ. സുരേഷ്, എ.പി. റഷീദ്, കെ. അനിൽ കൃഷ്‌ണൻ, അശോകൻ, രാജേഷ്, ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.
തെരുവോരത്ത് സദ്യ വിളമ്പി
പള്ളുരുത്തി തെരുവിൽ കഴിയുന്നവർക്ക് വിഭവ സമൃദ്ധമായ സദ്യ വിളമ്പി പള്ളുരുത്തിയിൽ ഓണാഘോഷം. സെഹിയോൻ പ്രേഷിത സംഘമാണ് തെരുവിൽ കഴിയുന്നവർക്കായി സദ്യ ഒരുക്കിയത്. പളളുരുത്തി ഇകെ സ്ക്വയറിൽ നടന്ന ഓണാഘോഷ പരിപാടി പ്രേഷിത സംഘം ഡയറക്‌ടർ മോൺ. ആന്റണി കൊച്ചുകരിയിൽ ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ്റ് എം.എക്സ്. ജൂഡ്സൺ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി ഡോ. അരുൺ ഉമ്മൻ, തമ്പി സുബ്രഹ്മണ്യം, ആൻ്റണി ഫ്രാൻസിസ്, ടോം രഞ്ജിത്ത്, ഫിലോമിന വില്യം തുടങ്ങിയവർ സംസാരിച്ചു. സദ്യയ്ക്ക് ശേഷം പ്രവർത്തകരുടെ നേതൃത്വത്തിൽ കലാപരിപാടികളുമുണ്ടായിരുന്നു.
പള്ളുരുത്തി അഗതിമന്ദിരത്തിൽ
പള്ളുരുത്തി: കൊച്ചി നഗരസഭയുടെ കീഴിലുള്ള പളളുരുത്തി അഗതിമന്ദിരത്തിൽ മൂന്നുദിവസം നീണ്ട ഓണാഘോഷ പരിപാടികൾ സമാപിച്ചു. ആഘോഷ പരിപാടികൾ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സലകുമാരി ഉദ്‌ഘാടനം ചെയ്‌തു. കൗൺസിലർ അഡ്വ. പി.എസ്. വിജു അധ്യക്ഷത വഹിച്ചു.
ടി.ബി. പ്രബിൻ മാവേലിയുടെ വേഷമണിഞ്ഞെത്തി. തുടർച്ചയായി നാലാം വർഷമാണ് പ്രബിൻ അഗതി മന്ദിരത്തിനുവേണ്ടി മാവേലി വേഷമണിഞ്ഞത്.
സന്ന പ്രവർത്തകരും ആഘോഷപരിപാടികളിൽ പങ്കെടുത്തു. ഓണസദ്യ അന്തേവാസികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group