
പത്തനംതിട്ട: നമ്മുടെ നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരിപദാർഥങ്ങളുടെ വിപണനവും ഉപയോഗവുമാണെന്നും ഇതിനെതിരേ ശക്തമായ പോരാട്ടം തുടരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മദ്യലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പുത്തൻപീടിക സെയ്ൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പ് 'വിവേക 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ് അനുഗ്രഹ സന്ദേശം നൽകി. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യസന്ദേശം നൽകി. സമിതി വൈസ് പ്രസിഡൻ്റ് ഫാ. എബി ടി. സാമുവേൽ, ജനറൽ സെക്രട്ടറി ഡോ. രാജീവ് രാജൻ, സമിതി കേന്ദ്ര ട്രഷറർ ഡോ. റോബിൻ പി. മാത്യു, ഭദ്രാസന സൺഡേ സ്‌കൂൾ വൈസ് പ്രസിഡൻ്റ് ഫാ. ജോൺ പീറ്റർ, ഭദ്രാസന സൺഡേ സ്‌കൂൾ ഡയറക്‌ടർ പ്രൊഫ. ബാബു വർഗീസ്, ഓമല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോൺസൺ വിളവിനാൽ, ഇടവക ട്രസ്റ്റി തോമസ് വർഗീസ്, സെക്രട്ടറി റോൺസൺ ജോൺ എന്നിവർ പ്രസംഗിച്ചു. വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്‌സ് വലിയപള്ളിയുടെ അഭിമുഖ്യത്തിൽ ലഹരിവിരുദ്ധ എക്‌സിബിഷൻ നടന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group