
തെന്മല :കിഴക്കൻ മേഖലയിൽ ഓണാവധി ആഘോഷിക്കാൻ കനത്ത തിരക്ക്. തിരുവോണദിവസംമുതൽ ആയിരക്കണക്കിനു സഞ്ചാരികളാണ് തെന്മല, ആര്യങ്കാവ് മേഖലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തിയത്. പാലരുവി വെള്ളച്ചാട്ടത്തിലും ശെന്തുരുണി തെന്മല ഇക്കോ ടൂറിസത്തിലും ശനിയാഴ്ച രാവിലെ എട്ടരയോടെതന്നെ തിരക്കായി.
കല്ലട അണക്കെട്ടിൻ്റെ വൃക്ഷപ്രദേശത്തെ കാഴ്‌ചകൾ ആസ്വദിച്ചുള്ള ബോട്ടിങ്ങിനും കുട്ടവഞ്ചിസവാരിക്കും തിരക്കായിരുന്നു. ഇക്കോടൂറിസത്തിന്റെ ശലഭ പാർക്ക്, അഡ്വഞ്ചർ സോൺ, ലീഷർ സോൺ, മാൻ പുനരധിവാസകേന്ദ്രം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലക്കാരെക്കൊണ്ടു നിറഞ്ഞു.
പാലരുവി വെള്ളച്ചാട്ടത്തിൽ 2.35 ലക്ഷവും ശെന്തുരുണി ഇക്കോടൂറിസത്തിൽ 2.10 ലക്ഷവും വരുമാനം ലഭിച്ചു. തെന്മല ഇക്കോടൂറിസത്തിൽ ശനിയാഴ്ചമാത്രം നാലുലക്ഷത്തോളമാണ് വരുമാനം. കഴിഞ്ഞദിവസം തെന്മല ഇക്കോടൂറിസത്തിൻ്റെയും ശെന്തുരുണിയുടെയും ബോട്ടിങ്ങിനു പോയ സഞ്ചാരികൾക്ക് കല്ലട അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാണാനായി.
അണക്കെട്ട് കാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ഡാം കവലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയിരുന്നു. തെന്മലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കവാടമായ ഒറ്റക്കൽ ലുക്കൗട്ട് തടയണയിൽ വെള്ളം നിറഞ്ഞൊഴുകുന്നതു കാണാനും നൂറുകണക്കിന് സഞ്ചാരികളെത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group