പ്രവാചകന്റേത് വിശ്വമാനവികതയുടെ സന്ദേശം-എൻ.കെ. പ്രേമചന്ദ്രൻ

പ്രവാചകന്റേത് വിശ്വമാനവികതയുടെ സന്ദേശം-എൻ.കെ. പ്രേമചന്ദ്രൻ
പ്രവാചകന്റേത് വിശ്വമാനവികതയുടെ സന്ദേശം-എൻ.കെ. പ്രേമചന്ദ്രൻ
Share  
2025 Sep 07, 07:54 AM
AJMI1
AJMI
AJMI
AJMI
MANNAN

ഓയൂർ :വിശ്വമാനവികതയുടെ സന്ദേശമാണ് പ്രവാചകൻ മുഹമ്മദ് നബി പ്രചരിപ്പിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. ഓയൂരിൽ താലൂക്ക് നബിദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകൻ നടത്തിയ പോരാട്ടങ്ങൾ നീതിയിൽ അധിഷ്ഠിതമായിരുന്നു. വർഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരായ പ്രവാചകനിലപാട് എക്കാലത്തും സ്മരിക്കപ്പെടുമെന്നും എംപി പറഞ്ഞു..


സ്വാഗതസംഘം ചെയർമാൻ നിലമേൽ അഷ്റഫ് ബദ്‌മി അധ്യക്ഷത വഹിച്ചു. ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണവും ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കടയ്ക്കൽ ജുനൈദ് നബിദിനസന്ദേശവും നൽകി. വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം. അൻസർ ആമുഖപ്രഭാഷണവും ഷഹീറുദ്ദീൻ മന്നാനി ചികിത്സാധനസഹായവിതരണവും നിർവഹിച്ചു. കാരാളിക്കോണം ജുനൈദ് ഖാൻ വസ്ത്രവിതരണം നടത്തി.


അബ്ദു‌ൽ സത്താർ ചെങ്കൂർ പ്രമേയം അവതരിപ്പിച്ചു. തലവരമ്പ് സലിം, യൂസഫ് അൽ ഖാസിമി, എം. അൻസറുദ്ദീൻ കാരാളിക്കോണം, അനസ് മുഹമ്മദ് ഇംദാദി, എം. തമീമുദ്ദീൻ, ഷെരീഫുദ്ദീൻ ചെറുകുളം, വട്ടപ്പാറ നാസിമുദ്ദീൻ, കെ.കെ. ജലാലുദ്ദീൻ മൗലവി, ഷഫീർ അഹമ്മദ് ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു.


ഓയൂർ ചുങ്കത്തറയിൽനിന്ന് ആരംഭിച്ച നബിദിനസന്ദേശ റാലിക്ക് ഉബൈദ് റാവുത്തർ, യാസർ മീയ്യന, ഹംസ മന്നാനി എന്നിവർ നേതൃത്വം നൽകി.


നബിദിനാഘോഷവും മതവിജ്ഞാനസദസ്സും


കൊട്ടാരക്കര മുസ്‌ലിം ജമാഅത്തിൽ നബിദിനാഘോഷവും മതവിജ്ഞാനസദസ്സും തുടങ്ങി. മുസ്ല‌ിം സ്ട്രീറ്റ് സിറാ നഗറിൽനിന്ന് ആരംഭിച്ച നബിദിനസന്ദേശ റാലിയിൽ നൂറുൽ ഇസ്‌ലാം മദ്രസയിലെ വിദ്യാർഥികളും രക്ഷാകർത്താക്കളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.


ജമാഅത്ത് പള്ളി അങ്കണത്തിൽ സാംസ്‌കാരികസമ്മേളനം മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ബി. സവാദിന്റെ അധ്യക്ഷതയിൽ ചീഫ് ഇമാം മുഹ്‌സിൻ അഹമ്മദ് സന്ദേശം നൽകി.


ഇമാം ആഷിഖ് മൗലവി, ജമാഅത്ത് ഭാരവാഹികളായ എ. അയൂബ്ഖാൻ, ബി. താജ്യദ്ദീന്, മുജീബ് വിളയിൽ എന്നിവർ പ്രസംഗിച്ചു. വിവാഹധനസഹായവിതരണം, കലാമത്സരവിജയികൾക്ക് സമ്മാനവിതരണം എന്നിവ നടത്തി. മതവിജ്ഞാനസദസ്സിൽ തിങ്കളാഴ്‌ച വൈകീട്ട് ഏഴിന് കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി പ്രഭാഷണം നടത്തും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI