
ഓച്ചിറ : കേരളത്തിൽ 20,000 കോടി രൂപയുടെ റെയിൽവേ വികസനമാണ് നടക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. നാഗർകോവിൽ-കോട്ടയം എക്സ്പ്രസിൻ്റെ ഓച്ചിറയിലെ സ്റ്റോപ്പ് കോവിഡ്‌കാലത്ത് നിർത്തലാക്കിയിരുന്നു. ഇത് പുനഃസ്ഥാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
അമൃത് സ്റ്റേഷനുകൾക്ക് 2500 കോടി, സ്റ്റേഷനുകൾ ആധുനികീകരിക്കാൻ 2500 കോടി, പാത ഇരട്ടിപ്പിക്കലിന് 8000 കോടി, അറ്റകുറ്റപ്പണികൾക്ക് 4000 കോടി എന്നിവയുൾപ്പെടെയാണ് പണം അനുവദിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ്കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് സി.ആർ. മഹേഷ് എംഎൽഎ ആവശ്യപ്പെട്ടു. ഡിആർഎം ദിവ്യകാന്ത് ചന്ദ്രാക്കർ, ഓച്ചിറ പഞ്ചായത്ത് പ്രസിഡൻ്റ് ബി. ശ്രീദേവി. റെയിൽവേ ഡിവിഷണൽ ഓപ്പറേറ്റിങ് മാനേജർ ബിജുവിൻ, ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ വൈ. സെൽവൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group