
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് കരടുപട്ടികയിലുള്ളതിനെക്കാൾ
16,34,216 വോട്ടർമാർ അധികം. ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ 2,83,12,472 വോട്ടർമാരാണുള്ളത്. ജൂലായ് 23-ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 2.66,78,256 പേരും. 2020-ലെ തിരഞ്ഞെടുപ്പിൽ 2,76,56,910 പേരാണുണ്ടായിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2,77,49,159 വോട്ടർമാരാണുണ്ടായിരുന്നത്.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കണക്കുകളിലും മാറ്റമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. കരട് പുറത്തിറക്കിയശേഷം പട്ടികയിൽ പേരുചേർക്കാൻ 29,81,310 പേരാണ് അപേക്ഷിച്ചിരുന്നത്. പേരുചേർക്കാനും തിരുത്താനുമൊക്കെയുള്ള അപേക്ഷകളിൽ തീർപ്പാക്കിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.
പുരുഷന്മാർ 1,33,52,951, സ്ത്രീകൾ 1,49,59,245, ട്രാൻസ്‌ജെൻഡേഴ്സ് 276 എന്നിങ്ങനെയാണ് പുതിയ പട്ടികയിലെ വോട്ടർമാർ. ഇതിനുപുറമേ, പ്രവാസി വോട്ടർപട്ടികയിൽ 2087 പേരുണ്ട്.
കമ്മിഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും വോട്ടർപട്ടിക പരിശോധിക്കാം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group