അനുമതിയില്ലാതെ ഉപകരണങ്ങൾ വാങ്ങി; പോലീസ് മേധാവിക്ക് സർക്കാരിന്റെ താക്കീത്

അനുമതിയില്ലാതെ ഉപകരണങ്ങൾ വാങ്ങി; പോലീസ് മേധാവിക്ക് സർക്കാരിന്റെ താക്കീത്
അനുമതിയില്ലാതെ ഉപകരണങ്ങൾ വാങ്ങി; പോലീസ് മേധാവിക്ക് സർക്കാരിന്റെ താക്കീത്
Share  
2025 Sep 03, 09:33 AM
AJMI1
AJMI
AJMI
AJMI
MANNAN

തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പോലീസ് നവീകരണത്തിന്

ഉപകരണം വാങ്ങിയതിന് സംസ്ഥാന പോലീസ് മേധാവിക്ക് സർക്കാരിന്റെ താക്കീത്. സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള തുക വകമാറ്റി ഓട്ടോമേറ്റഡ് കമാൻഡോ ട്രെയിനിങ് സിസ്റ്റത്തിനായി പണം ചെലവഴിച്ചതിനാണിത്.



പോലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ട് ഉപയോഗിച്ച് ഉപകരണങ്ങൾ വാങ്ങാനായിരുന്നു അനുമതി. ഓട്ടോമേറ്റഡ് കമാൻഡോ ട്രെയിനിങ് സിസ്റ്റത്തിന് 30 ലക്ഷം രൂപയും ഫൊറൻസിക് സയൻസ് ലാബ് (എഫ്എസ്എൽ) ഉപകരണങ്ങൾക്കായി 40 ലക്ഷം രൂപയുമാണ് അനുവദിച്ചത്. രണ്ടിനും ടെൻഡർ വിളിച്ചപ്പോൾ ഓട്ടോമേറ്റഡ് കമാൻഡോ ട്രെയിനിങ് സംവിധാനത്തിന് 67.89 ലക്ഷം രൂപയായിരുന്നു ഏറ്റവും കുറഞ്ഞ തുക. എഫ്എസ്.എൽ ഉപകരണങ്ങൾക്ക് ഒരുകോടി രൂപയായിരുന്നു കുറഞ്ഞതുക. ഈ സാഹചര്യത്തിൽ, അനുവദിച്ച മൊത്തം തുകയിൽനിന്ന് 67.89 ലക്ഷം രൂപയുപയോഗിച്ച് ഓട്ടോമേറ്റഡ് കമാൻഡോ ട്രെയിനിങ് സിസ്റ്റം വാങ്ങുകയായിരുന്നു.


ഇത് അംഗീകരിക്കാനുള്ള ഫയൽ ജൂൺ 27-ന് ചേർന്ന സ്റ്റേറ്റ് ലെവൽ എംപവേഡ് കമ്മിറ്റിയുടെ മുന്നിലെത്തി. സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ വകമാറ്റൽ നടത്തിയത് ഗൗരവതരമാണെന്നും ഭാവിയിൽ ഇത്തരത്തിലുണ്ടായാൽ ഗൗരവമായി കാണുമെന്നും കാണിച്ചായിരുന്നു കമ്മിറ്റി ഫയൽ അംഗീകരിച്ചത്.


ഇത് അംഗീകരിച്ചാണ് പോലീസ് മേധാവിയുടെ ഭാഗത്തുനിന്നുണ്ടായ നടപടി അംഗീകരിക്കാനാകില്ലെന്നും ഭാവിയിൽ ഇത്തരം നടപടികളുണ്ടായാൽ ഗൗരവമായി കാണുമെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് നവീകരണ ഉപകരണങ്ങൾ വാങ്ങിയതിനെ സർക്കാർ അംഗീകരിച്ചത്. നിലവിലെ പോലീസ് മേധാവി ചുമതലയേൽക്കുന്നതിനുമുൻപ് നടന്ന നടപടികൾക്കാണ് ഇപ്പോൾ താക്കീതുണ്ടായത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI