ഹജ്ജ് തീർഥാടകർ കൈയൊഴിയുന്നത് കരിപ്പൂരിനെ ബാധിക്കും -വിമാനത്താവള ഉപദേശകസമിതി

ഹജ്ജ് തീർഥാടകർ കൈയൊഴിയുന്നത് കരിപ്പൂരിനെ ബാധിക്കും -വിമാനത്താവള ഉപദേശകസമിതി
ഹജ്ജ് തീർഥാടകർ കൈയൊഴിയുന്നത് കരിപ്പൂരിനെ ബാധിക്കും -വിമാനത്താവള ഉപദേശകസമിതി
Share  
2025 Sep 03, 09:24 AM
AJMI1
AJMI
AJMI
AJMI
MANNAN

കരിപ്പൂർ: ഹജ് തീർഥാടകരുടെ എണ്ണത്തിൽ വന്ന കനത്ത ഇടിവ് കോഴിക്കോട് വിമാനത്താവളത്തിൻ്റെ നിലനില്പിനെത്തന്നെ ബാധിക്കുമെന്ന് വിമാനത്താവള ഉപദേശക സമിതിയോഗം.


പതിനായിരത്തിലധികം തീർഥാടകർ കോഴിക്കോട്‌ വഴി യാത്രചെയ്ത്‌തിരുന്ന സ്ഥാനത്ത് 524 പേർ മാത്രമാണ് ഈ വർഷം ഇവിടെ തിരഞ്ഞെടുത്തത്. മറ്റിടങ്ങളിലെ യാത്രാകേന്ദ്രങ്ങളെ അപേക്ഷിച്ച് 40,000 രൂപയോളം അധികമായിരുന്നു കഴിഞ്ഞ രണ്ടുവർഷവും ഇവിടെനിന്നുള്ള വിമാനനിരക്ക്. ഈ വ്യത്യാസമാണ് തീർഥാടകർ മറ്റ് വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കാൻ ഇടയാക്കിയത്.


ഹജ്ജ് വിമാനനിരക്ക് ഏകീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒക്ടോബറിൽ ആരംഭിക്കുന്ന ശൈത്യകാല സമയക്രമത്തിൽ ആകാശ് എയർ, സൗദി എയർലൈൻസ്, എയർ 19 എന്നിവ കോഴിക്കോട്ടുനിന്ന് സർവീസ് ആരംഭിക്കും.


എമിഗ്രേഷൻ പരിശോധനയ്ക്കായുള്ള കാലതാമസം പരിഹരിക്കാൻ 26 കൗണ്ടർ ഉണ്ടായിരുന്നത് 54 ആക്കി ഉയർത്തിയതായി എമിഗ്രേഷൻ വിഭാഗം അറിയിച്ചു. പരിശോധനകൾക്കായി അത്യാധുനിക സംവിധാനം സ്ഥാപിക്കും.


മുബൈ ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് കണക്ഷൻ വിമാനങ്ങൾ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പകൽസമയത്ത് വിമാനസർവീസുകൾ കുറവുള്ളത് പരിഹരിക്കാൻ സമ്മർദം ചെലുത്തും.


വിമാനത്താവള ലോഞ്ചിൽ കളിസ്ഥലവും വായനമൂലയും ഒരുക്കും. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 36 ലക്ഷം പേരുടെ വർധനയാണുണ്ടായത്.


വിമാനത്താവള പാരിസ്ഥിതിക ഫണ്ട് (പ്രദേശവാസികളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ മറ്റ്സ്ഥലങ്ങളിൽ വിനിയോഗിക്കുന്നത് തടയണമെന്ന് യോഗം ആവശ്യപ്പെട്ടു.


റെസ നിർമാണം അടുത്തവർഷം പൂർത്തിയാകും


റെസ നിർമ്മാണം മഴമൂലം മന്ദഗതിയിലാണെന്നും അടുത്തവർഷത്തോടെ പൂർത്തിയാകുമെന്നും എയർപോർട്ട് ഡയറക്‌ടർ മുനീർ മാടമ്പാട്ട് യോഗത്തെ അറിയിച്ചു. വിമാനത്താവളത്തിലേക്ക് എൻഎച്ച്‌ 66-ൽനിന്ന് കോഹിനൂർ, കൊളപ്പുറം എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന് യോഗം ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടു.


ഉപദേശകസമിതി ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപി അധ്യക്ഷനായി. എംപിമാരായ എം.പി. അബ്‌ദുസമദ് സമദാനി, പി.പി. സുനീർ, എംഎൽഎമാരായ ടി.വി. ഇബ്രാഹിം, പി. അബ്‌ദുൽഹമീദ്, മുൻ എംഎൽഎ അബ്‌ദുറഹ്‌മാൻ രണ്ടത്താണി, കളക്‌ടർ വി.ആർ. വിനോദ്, കൊണ്ടോട്ടി എഎസ്‌പി കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ നിത ഷഹിർ, സിഐഎസ്എഫ് ഡപ്യൂട്ടി കമൻഡാന്റ് അഖിലേഷ്‌കുമാർ, വിമാന കമ്പനികളുടെ കോഡിനേഷൻ കമ്മറ്റി പ്രതിനിധി ജോർജ്ജ് ഇമ്മുട്ടി, കസ്റ്റംസ് അസിസ്റ്റൻറ് കമ്മിഷണർ പി. രാജീവ്‌കുമാർ, കെഎസ്ഐഇ മാനേജർ പി. വിവേക്, എ.കെ.എ. നസീർ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ, മലപ്പുറം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡോ. ജോർജ് ജേക്കബ് എന്നിവർ പങ്കെടുത്തു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI