
മനിശ്ശീരി പാലക്കാട് കുളപ്പുള്ളി പാതയിലെ അപകടങ്ങളും ഓണത്തിരക്കും കണക്കിലെടുത്ത് പരിശോധന കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം. പാലക്കാട് എൻഫോഴ്‌സ്മെൻ്റ് ആർടിഒ സി.യു. മുജീബിന്റെ നിർദേശത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.
ചൊവ്വാഴ്ചനടത്തിയ പരിശോധനയിൽ 58 വാഹനങ്ങളിൽനിന്ന് 71,500 രൂപ പിഴയീടാക്കി. ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവർ, ഫെയർമീറ്റർ പ്രവർത്തിക്കാത്ത ഓട്ടോകൾ, രൂപമാറ്റംവരുത്തിയ വാഹനങ്ങൾ, വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിച്ചത്, മതിയായ രേഖകളില്ലാതെ സർവീസ് നടത്തിയ വാഹനങ്ങൾ എന്നിവയ്ക്കാണ് പിഴയീടാക്കിയത്. യൂണിഫോം ധരിക്കാത്ത വാഹന ഡ്രൈവർമാർ, അനധികൃത പാർക്കിങ് എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്കും പിഴചുമത്തി. ഗുഡ്‌സ് വാഹനങ്ങളുടെ മുകളിൽ അപകടകരമായരീതിയിൽ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയ അഞ്ച് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു.
വരുംദിവസങ്ങളിലും വാഹനപരിശോധന ശക്തമാക്കുമെന്ന് ആർടിഒ എൻഫോഴ്‌സ്മെന്ററ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്‌ടർ എസ്. രാജൻ പറഞ്ഞു. പരിശോധനയിൽ അസിസ്റ്റൻ്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എസ്. സുധീഷ്, സി.ബി. ഹരിപ്രസാദ്, കെ.എസ്. അസർ, ആർ.കെ. അനുരാഗ്, എസ്. ഷാരോൺ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group