
ചിറ്റാട്ടുകര : എളവള്ളി പഞ്ചായത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾക്കായി ഇലക്ട്രിക് ഓട്ടോ ഓടിത്തുടങ്ങി. 32 സേനാംഗങ്ങളാണ് എളവള്ളി പഞ്ചായത്തിലുള്ളത്. പതിനാറ് വാർഡുകളിൽനിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ താത്‌കാലികമായി സൂക്ഷിച്ച് പിന്നീട് എംസിഎഫിലേക്ക് മാറ്റുവാൻ ഓട്ടോ ഉപയോഗിക്കും.
കൂടാതെ എല്ലാ ചൊവ്വാഴ്‌ച ദിവസങ്ങളിലും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽനിന്നും ഡയപ്പറുകൾ ശേഖരിക്കുന്നതിനും ഓട്ടോ സേവനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് ഓട്ടോ വാങ്ങുന്നതിനായി ചെലവ് വന്നത്. എളവള്ളി പഞ്ചായത്തിൻ്റെ 30 ശതമാനം വിഹിതവും ശുചിത്വമിഷത്തിൽനിന്നും 70 ശതമാനം വിഹിതവും ചേർത്താണ് തുക വകയിരുത്തിയത്.
ഇലക്ട്രിക് ഓട്ടോയുടെ താക്കോൽദാനം എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ബിന്ദു പ്രദീപ് അധ്യക്ഷയായി.
എൻ.ബി. ജയ, എം.പി. ശരത് കുമാർ, പി.എം. അബു, ലിസി വർഗീസ്, രാജി മണികണ്ഠൻ, സുരേഷ് കരുമത്തിൽ, സൗമ്യ രതീഷ്, സി.എസ്. രശ്‌മി, ഷീലാ മുരളി എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group