
കളമശ്ശേരി : കളമശ്ശേരി ലൈഫ് ഭവനപദ്ധതിക്കായി കണ്ടെത്തിയ ഭൂമി തരംമാറ്റുന്നതിന് ഫോറം 2-ൽ അപേക്ഷ പുതുക്കി നൽകണമെന്ന് നഗരസഭയോട് മന്ത്രി പി. രാജീവ് നിർദേശിച്ചു. ഇതുസംബന്ധിച്ച് നഗരസഭാ കൗൺസിൽ തീരുമാനപ്രകാരം നഗരസഭാ ചെയർപേഴ്‌സൺ സീമാ കണ്ണൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
റവന്യൂമന്ത്രി കെ. രാജനുമായി ചർച്ച നടത്തിയ ശേഷമാണ് ഈ നിർദേശം മന്ത്രി പി. രാജീവ് നൽകിയത്. നിലവിൽ നഗരസഭ നൽകിയ അപേക്ഷപ്രകാരം ഭവനപദ്ധതിക്ക് വേണ്ടി തരംമാറ്റുന്നതിനുള്ള ഫീസ് ഇളവ് ലഭിക്കില്ല.
എറണാകുളം ഗവ. മെഡിക്കൽ കോളേജിനുസമീപം ലൈഫ് ഭവനപദ്ധതിക്ക് നഗരസഭ കണ്ടെത്തിയ ഒന്നര ഏക്കർ ഭൂമി തരംമാറ്റുന്നതിന് നേരത്തെ നൽകിയ അപേക്ഷയനുസരിച്ച് വാണിജ്യാവശ്യത്തിനുള്ള വിഭാഗത്തിൽപ്പെടുത്തി 1.28 കോടി രൂപ ഫീസടയ്ക്കേണ്ടിവരുമായിരുന്നു.
25 സെൻറിനുമുകളിലുള്ള ഭൂമിയുടെ തരംമാറ്റ അപേക്ഷകൾക്ക് നിശ്ചയിച്ച ഫീസ് അടയ്ക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നഗരസഭ നിവേദനവുമായി മന്ത്രിയെ കണ്ടത്.
കളമശ്ശേരി നഗരസഭാ പ്രദേശത്ത് ലൈഫ് ഭവനപദ്ധതിക്ക് 844 പേർ അപേക്ഷിച്ചിട്ടുണ്ട്. എച്ച്എംടി കോളനി പ്രദേശത്ത് നഗരസഭയുടെ കൈവശമുള്ള ഭൂമിയിലാണ് പദ്ധതി നടപ്പാക്കാൻ ധാരണയായിട്ടുള്ളത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group