
മണർകാട്: എട്ടുനോമ്പ് പെരുന്നാളിൻ്റെ ഭാഗമായി മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 80 കഴിഞ്ഞ മുതിർന്നവരെയും ഉന്നത ബഹുമതികൾ ലഭിച്ചവരെയും ആദരിക്കലും മെറിറ്റ് അവാർഡ് വിതരണവും ബുധനാഴ്ച നടക്കും.
വൈകീട്ട് ആറിന് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആധ്യാത്മിക സംഘടനകളുടെ പൊതുസമ്മേളനം വ്യാഴാഴ്ച നടക്കും. വൈകീട്ട് ആറിന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
യാക്കോബായ സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്താ അധ്യക്ഷനാകും.
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. ചൊവ്വാഴ്‌ച രാവിലെ വലിയ പള്ളിയിൽ നടന്ന മൂന്നിൻമേൽ കുർബാനയ്ക്ക് ക്‌നാനായ സഭയുടെ കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്താ കാർമികനായി. ബുധനാഴ്‌ച രാവിലെ മൂന്നിൻമേൽ കുർബാനയ്ക്ക് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്താ കാർമികനാകും.
പള്ളിയിൽ ഇന്ന്
കരോട്ടെ പള്ളിയിൽ കുർബാന 6.00, പ്രഭാത പ്രാർഥന വലിയപള്ളിയിൽ 7.30, മൂന്നിൻമേൽ കുർബാന പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്താ 8.30, പ്രസംഗം പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്താ 11.00, ഉച്ചനമസ്കാരം 12.00, പ്രസംഗം-ഫാ. അലക്സാണ്ടർ പട്ടശ്ശേരിൽ 2.30, സന്ധ്യാ നമസ്കാരം 5.00, മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും 6.00

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group