
സീതത്തോട് : മലയോര മേഖലയ്ക്കാകെ ആവേശം പകർന്ന് സീതത്തോട് കക്കാട്ടാറിൽ കയാക്കിങ് തുഴച്ചിൽകാൻ തിമിർത്താടി. ആദ്യമായി നേരിട്ടുകണ്ട കയാക്കിങ് തുഴച്ചിൽ ജനങ്ങളിലാകെ ആവേശം ഉണർത്തി, കോന്നി കരിയാട്ടം ഫെസ്റ്റിന്റെ ഭാഗമായി ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ മുതൽ തുഴച്ചിലിൻ്റെ ആവേശം ആസ്വദിക്കാൻ ജനങ്ങൾ കക്കാട്ടാറിന്റെ തീരത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഓണക്കാലം കൂടിയായതിനാൽ നാടാകെ ഉത്സവലഹരിയിലായിരുന്നതിനിടെ കടന്നുവന്ന കയാക്കിങ് മത്സരം ശരിക്കും ആഘോഷമാക്കി മാറ്റി. രാവിലെ തുടങ്ങിയ മത്സരം വൈകീട്ട് അഞ്ച് മണിയോടെയാണ് സമാപിച്ചത്.
വിദേശരാജ്യങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും ഉൾപ്പെടെ നൂറിലധികം തുഴച്ചിൽകാരാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. ജില്ലയിൽ കയാക്കിങ് തുഴച്ചിൽ ആദ്യമാണ്. കക്കാട്ടാറിൽ കക്കാട് പവർ ഹൗസ് കടവ് മുതൽ ഒരുകിലോമീറ്റർ താഴേക്കായിരുന്നു മത്സരവേദി. നദിയിൽ ശക്തമായ ഒഴുക്കുള്ള ഈ പ്രദേശത്ത് ഏറെ സാഹസികമായായിരുന്നു തുഴച്ചിൽ.
കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്‌തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ്, ജില്ലാപഞ്ചായത്ത് അംഗം ലേഖാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്, സുജ, ഗ്രാമപ്പഞ്ചായത്ത് മെമ്പർ ജോബി ടി.ഈശോ, എം.എസ്. രാജേന്ദ്രൻ, കെ.കെ. മോഹനൻ, ഷാനു സലീം എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group