
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് ഗവര്‍ണറെ രാജ്ഭവനില്‍ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാര്‍. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസുമാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ ക്ഷണിച്ചത്. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ ഐഎഎസും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നേരത്തേ പലവിഷയങ്ങളിലും ഏറ്റുമുട്ടലുകളുണ്ടായിരുന്നു. ഇതിനിടെയാണ് പതിവുരീതിയനുസരിച്ച് ഓണം വാരാഘോഷ ചടങ്ങിന്റെ ഉദ്ഘാടനത്തിനായി ഗവര്‍ണറെ തന്നെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
ഓണം വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി രാജ്ഭവന്‍ സന്ദര്‍ശനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ഓണാഘോഷ റാലി ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിച്ചെന്നും മന്ത്രി പറഞ്ഞു.
ഭാരതാംബവിവാദം, വിസി നിയമനം തുടങ്ങിയ വിഷയങ്ങളിൽ ഗവർണറും സർക്കാറും തമ്മിൽ നേരത്തേ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും മഞ്ഞുരുക്കം സംഭവിച്ചിരുന്നില്ല. സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചിരുന്നു. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സാധാരണ നടത്താറുള്ള അത്താഴ വിരുന്നാണ് അറ്റ്‌ഹോം പരിപാടി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group