
കാസർകോട്: തമ്പായിയമ്മയ്ക്ക് ഈ പൊന്നോണക്കാലമെത്ത് ഇരട്ടി
സന്തോഷം. സ്വന്തമായി ഭൂമിയും കയറിക്കിടക്കാൻ ഒരു വീടും യാഥാർഥ്യമാക്കുന്നതിൻ്റെ സന്തോഷത്തിലാണ് 85-കാരിയായ മടിക്കൈ കുണ്ടറയിലെ തമ്പായിയമ്മ. 20 വർഷത്തിലധികമായി തമ്പായിയമ്മയും മകൻ ബാലചന്ദ്രനും പ്ലാസ്റ്റിക്കും തകരഷീറ്റും കൊണ്ട് മറച്ചുണ്ടാക്കിയ ചെറിയ കുടിലിലാണ് താമസിച്ചിരുന്നത്. ജീവിതപ്രാരാബ്‌ധങ്ങൾ വാർധക്യത്തിലും ജോലിക്കുപോകാൻ അവരെ നിർബന്ധിതയാക്കുകയായിരുന്നു. മറ്റു മക്കൾ ഉപേക്ഷിച്ചുപോയപ്പോൾ മകൻ ബാലചന്ദ്രൻ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്.
ചെറുപ്പം മുതലേ വീടിന് പുറത്തിറങ്ങാത്ത 63-കാരനായ ബാലകൃഷൻ എപ്പോഴും അമ്മയുടെ കൂടെ തന്നെയാണ്. ഇരുവരുടെയും പെൻഷൻ തുക മാത്രമായിരുന്നു ജീവിക്കാനുള്ള മാർഗം. ഈ സാഹചര്യത്തിൽ മടിക്കൈ ഗ്രാമപ്പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ വീടനുവദിക്കാൻ നടപടികൾ തുടങ്ങിയപ്പോഴാണ് നിലവിൽ താമസിക്കുന്ന സ്ഥലം സ്വന്തം ഭൂമിയല്ലെന്നറിയുന്നത്. തുടർന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ താമസിക്കുന്ന 10 സെന്റ് ഭൂമിയിൽതന്നെ പട്ടയം അനുവദിക്കുകയായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group