
കൊയിലാണ്ടി തീരദേശത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് തീരദേശസംരക്ഷണസമിതി തീരദേശഹർത്താലും എംഎൽഎ ഓഫീസ് മാർച്ചും നടത്തി. കഴിഞ്ഞ നാലരവർഷമായി തകർന്നുകിടക്കുന്ന കാപ്പാട് -കൊയിലാണ്ടി ഹാർബർറോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക. കൊല്ലം ചെറിയതോടിനെയും കൂത്തംവള്ളി തോടിനെയും ബന്ധിപ്പിച്ച് പാലവും റോഡും നിർമിക്കുക. തകർന്ന ഹാർബർ-പാറക്കൽ താഴ റോഡ് പുനർനിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
ഹാർബർ ഏകോപനസമിതി സെക്രട്ടറിയും സമരസമിതി കൺവീനറുമായ കെ.കെ. വൈശാഖ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. സമരസമിതി ചെയർമാൻ വി.വി. സുരേഷ് അധ്യക്ഷനായി. ഹാർബർ ഏകോപനസമിതി പ്രസിഡൻ്റ് കെ.പി. മണി, വഞ്ചി കമ്മിറ്റി മെംബർ ബഷീർ, അഷറഫ്, കെ.കെ. സതീശൻ, പിപി, സുരേഷ്, രാജേഷ് ഏഴുകുടിക്കൽ എന്നിവർ സംസാരിച്ചു. മാർച്ചിനെ തുടർന്ന് കൊയിലാണ്ടി മുത്താമ്പി റോഡിലും താമരശ്ശേരി റോഡിലും ഗതാഗതം സ്‌തംഭിച്ചു. ബപ്പൻകാട് അടിപ്പാതയിലൂടെ വാഹനങ്ങൾ പോയപ്പോൾ അവിടെയും ഗതാഗതസ്‌തംഭനമുണ്ടായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group