സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകണമെന്ന് മന്ത്രി

സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകണമെന്ന് മന്ത്രി
സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകണമെന്ന് മന്ത്രി
Share  
2025 Sep 02, 09:59 AM
AJMI1
AJMI
AJMI
AJMI
MANNAN

ചിറ്റൂർ: മീനാക്ഷിപുരത്ത് നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മുലപ്പാൽ

തൊണ്ടയിൽ കുടുങ്ങി മരിച്ച സംഭവത്തിനോട് പ്രതികരിച്ച്, ഉന്നതിയിൽ നൽകുന്ന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് മന്ത്രി കെ. കൃഷ്ണ‌ൻകുട്ടി. മീനാക്ഷിപുരം സർക്കാർപതി ഉന്നതിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളായ പാർത്ഥിപനെയും സംഗീതയെയും സന്ദർശിച്ചശേഷം സംസാരിക്കയായിരുന്നു മന്ത്രി. കുടുംബത്തിന് എല്ലാ സഹായവും മന്ത്രി ഉറപ്പുനൽകി.


സംഗീതയ്ക്കുവേണ്ട ആരോഗ്യപരിശോധനകൾ ഉടൻ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശംനൽകി. 16-ന് വിവിധവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ടെന്നും ഉന്നതിയിൽ താമസിക്കുന്നവരുടെ ജീവിതനിലവാരം ഉയർത്താനും കൂടുതൽ സൗകര്യങ്ങളൊരുക്കാനും ആവശ്യമായ നടപടികൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.


2016 മുതൽ മേഖലയിലെ 51 കോളനികളിൽ മൊബൈൽ മെഡിക്കൽ സേവനം ലഭ്യമാക്കിവരുന്നുണ്ട്.


ഉന്നതികളുടെ ക്ഷേമംലക്ഷ്യമിട്ട് ഒരുകോടിരൂപ വിനിയോഗിച്ച് നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


നിലവിൽ ഡെപ്യൂട്ടേഷനിൽ പോയിരിക്കുന്ന മെഡിക്കൽ ഓഫീസറെ വീണ്ടും ഉന്നതിയിൽ തിരിച്ചെത്തിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


പോഷകാഹാരം നൽകിയിട്ടുണ്ടെന്ന് അധികൃതർ


വനിത-ശിശു വികസനവകുപ്പിൻ്റെ നിർദേശമനുസരിച്ച് ഗർഭധാരണത്തിനുമുൻപ് അമ്മയ്ക്ക് 45 കിലോഗ്രാം ഭാരമുണ്ടാകണമെന്നാണ് കണക്ക്. ആരോഗ്യവകുപ്പ് സംഗീതയ്ക്ക് നൽകുന്ന മാതൃ-ശിശു സംരക്ഷണകാർഡിലെ വിവരങ്ങളനുസരിച്ച് ഗർഭിണിയായി 36-ാമത്തെ ആഴ്‌ചയിൽ 43 കിലോഗ്രാം ഭാരമാണ് സംഗീതയ്ക്കുണ്ടായിരുന്നത്.


അങ്കണവാടിമുഖേന എല്ലാ പോഷകാഹാരങ്ങളും സംഗീതയ്ക്ക് നൽകിയിരുന്നെന്നും ഗർഭിണിയായ വേളയിൽത്തന്നെ കൃത്യമായി തൂക്കംനോക്കുകയും അതനുസരിച്ച് പോഷകാഹാരങ്ങൾ നൽകിയിട്ടുണ്ടെന്നുമാണ് മീനാക്ഷിപുരം ഇന്ദിരാനഗർ അങ്കണവാടിയിലെത്തി പരിശോധിച്ചശേഷം സിഡിപി നൽകിയ റിപ്പോർട്ടെന്ന് ജില്ലാ വനിത-ശിശു വികസന ഓഫീസർ പ്രേംനാശങ്കർ പറഞ്ഞു.


കുഞ്ഞ് ജനിച്ച് 15-ാം ദിവസവും 90-ാം ദിവസവും നൽകേണ്ട കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് കുഞ്ഞിൻ്റെ അമ്മ പറയുന്നത്. എന്നാൽ, കൃത്യമായ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് ആശ പ്രവർത്തകർ പറയുന്നത്. ജനനി ജന്മരക്ഷാപദ്ധതി പ്രകാരം പട്ടികവർഗവികസന വകുപ്പ് ഗർഭിണികൾക്ക് മാസം നൽകുന്ന 2,000 രൂപ ലഭിച്ചില്ലെന്ന് കുടുംബം ആക്ഷേപമുന്നയിച്ചിരുന്നു.


എന്നാൽ, മാതൃ-ശിശു സംരക്ഷണ കാർഡനുസരിച്ചാണ് ധനസഹായം നൽകുന്നതെന്നും കൃത്യമായ രേഖകളില്ലാത്തതിനാലാണ് സഹായം ലഭിക്കാതിരുന്നതെന്നും പട്ടികവർഗ വികസനവകുപ്പിലെ പ്രൊമോട്ടർമാർ പറയുന്നു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI