
തൊടുപുഴ തൻ്റെ പദവിയോട് എക്കാലവും നീതി പുലർത്തുമെന്നും മറ്റ് കസേരകളോട് താത്പര്യമില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ ശാഖാ നേതൃത്വ സംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മൈക്രോ ഫിനാൻസിൻ്റെ പേര് പറഞ്ഞ് പിലർ തന്നെ വേട്ടയാടാൻ നടക്കുന്നുണ്ടെങ്കിലും അതൊന്നും വിലപ്പോകില്ല. സമുദായത്തിനകത്തുള്ള ചില കുലംകുത്തികളാണ് ഇതിനുപിന്നിൽ.
മറ്റുള്ളവർ സംഘടിച്ചതുകണ്ട് കുറ്റം പറഞ്ഞ് മാറിനിന്നിട്ട് കാര്യമില്ല. സംഘടിച്ച് ശക്തരാകാൻ ഗുരു ആഹ്വാനംചെയ്‌തിട്ടും നമ്മൾ കേട്ടില്ല. ഏറ്റവുമധികം നീതി നിഷേധം നേരിട്ടിട്ടുള്ളത് ഈഴവ സമുദായമാണ്. ഇതിനു മാറ്റംവരണമെന്നും പുതിയതലമുറയ്ക്ക് ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നൽകി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി. തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ, കൺവീനർ പി.ടി. ഷിബു നന്ദിയും പറഞ്ഞു. യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മനോജ്, സ്മിത ഉല്ലാസ്, എ.ബി. സന്തോഷ്, സൈബർസേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലിൽ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group