
നടുവണ്ണൂർ : പഞ്ചായത്ത് ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട സർവേ തുടങ്ങി. പഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്‌മെൻറ് കമ്മിറ്റി നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെയാണ് സർവേ നടത്തുന്നത്.
നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കാംപസിനുള്ളിലെ മരങ്ങളുടെ വിവരശേഖരണം പ്രിൻസിപ്പൽ ഇ.കെ ഷാമിനി ടീച്ചറിൽനിന്നും വൊളൻ്റിയർമാർ ശേഖരിച്ചുകൊണ്ട് സർവേക്ക് തുടക്കം കുറിച്ചു.
ഗ്രാമപ്പഞ്ചായത്തിലെ പതിനാറു വാർഡുകളിലും ജനപ്രതിനിധികളുടെയും സന്നദ്ധ വൊളന്റിയർമാരുടെയും നേതൃത്വത്തിലാണ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത്. സർവേക്ക് മുന്നോടിയായി വൊളന്റിയർമാർക്ക് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ സജീവൻ മക്കാട്ട് അധ്യക്ഷനായി.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.സി. സുരേന്ദ്രൻ, സുധീഷ് ചെറുവത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.കെ. റഹ്മത്ത്, എൻ.കെ. സലിം, ശരത്ത് കിഴക്കേടത്ത്, എം.എൻ. ദീപേഷ്, സുനിൽ സി. പെരവച്ചേരി,വൊളന്റിയർ ലീഡർമാരായ പ്രിയദർശന, എസ്.എം. ജിനാൻ തുടങ്ങിയവർ സംസാരിച്ചു.
Like

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group