
തലയോലപ്പറമ്പ്: ഒഴിവ് സമയം വെറുതെ കളയാനുള്ളതല്ല... കൃഷിയാണ്
ഇവരുടെ ലഹരി. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിലും കൃഷിയെ ചേർത്തുപിടിക്കുകയാണ് മറവൻതുരുത്ത് പഞ്ചായത്തിലെ രണ്ട് ജീവനക്കാർ. പഞ്ചായത്തിലെ ക്ലാർക്ക് പാലാംകടവ് പാറയ്ക്കൽ മറ്റത്തിൽ കെ.കെ. മനോജും ഡ്രൈവർ മറവൻതുരുത്ത് പുത്തൻപറമ്പിൽ ജെ.സാമുവലുമാണ് ബന്ദിപ്പൂക്കൃഷിയും ഏത്തവാഴകൃഷിയും വിജയകരമായി നടത്തിയത്.
മണിയശ്ശേരി ക്ഷേത്രത്തിനുസമീപം 20 സെൻ്റ് സ്ഥലത്ത് ഇവർ നട്ട 1200-മഞ്ഞ, ചുവപ്പ് ബന്ദിച്ചെടികൾ പൂവിട്ട് വിൽപ്പനയ്ക്ക് പാകമായി, ബന്ദിക്ക് പുറമേ പരീക്ഷണാടിസ്ഥാനത്തിൽ വാടാമല്ലിയും ഇഞ്ചിയും കൃഷി ചെയ്തിട്ടുണ്ട്. ഓണപ്പൂക്കളം തീർക്കാനും അലങ്കാരങ്ങൾക്കുമായി നിരവധിപേർ പൂക്കൾ ആവശ്യപ്പെട്ട് പൂന്തോട്ടത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞതവണ 4000 ബന്ദിത്തെ നട്ടിരുന്നെങ്കിലും മുണ്ടകൈ ദുരന്തത്തെത്തുടർന്ന് ആഘോഷങ്ങൾ ഇല്ലാതായതോടെ പൂക്കൾ വിറ്റഴിക്കാനാകാതെ ഇവർ നഷ്‌ടം നേരിട്ടു. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പുരയിടം ഒരുക്കി വെണ്ട, വഴുതന, വെള്ളരി, തണ്ണിമത്തൻ, വിവിധ ഇനം പയർ തുടങ്ങിയവ കൃഷി ചെയ്തു.
കുടുംബശ്രീ വനിതകളുടെ സഹായത്തോടെ മിതമായ നിരക്കിൽ ഉത്പന്നങ്ങൾ പ്രാദേശികമായി തന്നെ വിറ്റഴിച്ചു. കൃഷി വൻ വിജയമായതോടെ പൂക്കൃഷിയിലെ നഷ്ടം നികത്താനായി. സമീപത്ത് 32 സെൻ്റിൽ നട്ട 250 മഞ്ചേരി കുള്ളൻ ഏത്തവാഴകളിൽ ഭൂരിഭാഗത്തിലും ഇപ്പോൾ കുലകളായി. പത്തുമുതൽ 14 വരെ കിലോ തൂക്കമുള്ള കുലകൾ ലഭിക്കുമെന്ന് മനോജും സാമുവലും പറയുന്നു. മനോജിന് മുണ്ടാർ പോത്തൻമാലിയിൽ അഞ്ചേക്കർ നെൽക്കൃഷിയുമുണ്ട്. രാവിലെ ആറുമുതൽ ഒൻപതുവരെയും ഓഫീസ്‌ജോലി കഴിഞ്ഞ് വൈകീട്ടുമാണ് ഇവർ കൃഷിയിലേക്കിറങ്ങുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group