
ചെങ്ങന്നൂർ: ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ താലൂക്കുതല ഓണം ഫെയർ 2025 മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭാ വർഗീസ് അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. സലിം ആദ്യവിൽപ്പന നടത്തി. കൗൺസിലർ അശോക് പടിപ്പുരയ്ക്കൽ, താലൂക്ക് സപ്ലൈ ഓഫീസർ സൂസൻ ചാക്കോ, ഡിപ്പോ മാനേജർ എം. യഹസീന എന്നിവർ സംസാരിച്ചു.
മാന്നാർ : ചെന്നിത്തല സർവീസ് സഹകരണ ബാങ്ക് പൂത്തുവിളപ്പടിയിൽ ഏത്തക്കുല വിപണി തുടങ്ങി. ബാങ്ക് പ്രസിഡൻ്റ് ഐപ്പ് പാണ്ടപ്പിള്ള ഉദ്ഘാടനംചെയ്തു.
സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, എം. സോമനാഥൻ പിള്ള കെ.ജി. വേണുഗോപാൽ, തമ്പി കൗണടിയിൽ ടിനു സേവ്യർ, പുഷ്പലത എ. എന്നിവർ സംസാരിച്ചു.
മാന്നാർ : കുട്ടമ്പേരൂർ 611-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൻ്റെ പച്ചക്കറി വിപണനമേള ബാങ്ക് ഹെഡ് ഓഫീസിൽ ആരംഭിച്ചു. ചെങ്ങന്നൂർ അസിസ്റ്റന്റ് രജിസ്ട്രാർ എൻ. രതീഷ് ഉദ്ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ് ഡോ. മോഹനൻപിള്ള അധ്യക്ഷനായി.
ബാങ്ക് സെക്രട്ടറി പി.ആർ. സജികുമാർ, യുണിറ്റ് ഇൻസ്പെക്‌ടർ കൃഷ്ണപ്രിയ, ഭരണസമിതിയംഗങ്ങളായ രാജേന്ദ്രപ്രസാദ്, സുധാമണി എന്നിവർ സംസാരിച്ചു. വിപണി ബുധനാഴ്‌ചവരെ ഉണ്ടായിരിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group