ദേശീയപതാക കാണുമ്പോഴൊക്കെ സാഹോദര്യം ഓർക്കണം -ജസ്റ്റിസ് രോഹിന്റൺ നരിമാൻ

ദേശീയപതാക കാണുമ്പോഴൊക്കെ സാഹോദര്യം ഓർക്കണം -ജസ്റ്റിസ് രോഹിന്റൺ നരിമാൻ
ദേശീയപതാക കാണുമ്പോഴൊക്കെ സാഹോദര്യം ഓർക്കണം -ജസ്റ്റിസ് രോഹിന്റൺ നരിമാൻ
Share  
2025 Sep 02, 09:40 AM
AJMI1
AJMI
AJMI
AJMI
MANNAN

തിരുവനന്തപുരം: ഒരോതവണ ദേശീയപതാക കാണുമ്പോഴും മറ്റൊരു പൗരൻ

തന്റെ സഹോദരനാണെന്നത് ഓർക്കണമെന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് രോഹിൻ്റൺ നരിമാൻ ദേശീയപതാകയുടെ മധ്യഭാഗത്തുള്ള ശ്വേതവർണം ആ മൂല്യംകൂടി ഓർമ്മിപ്പിക്കുന്നതാണ്. സർക്കാരുകൾ വരുകയോ പോവുകയോ ചെയ്യും. എന്നാൽ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ അങ്ങനെതന്നെ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വക്കം മൗലവി ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ.എം. ബഷീർ അനുസ്മ‌രണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ദേശീയപതാകയായാലും ഭരണഘടനയായാലും അടിസ്ഥാനപരമായി വ്യക്തിയുടെ അന്തസ്സിനെയും രാജ്യത്തിൻറെ ഐക്യത്തെയും അഖണ്ഡതയെയും ഉറപ്പിക്കുന്നതാണ്. ഭരണഘടനയുടെ ആമുഖത്തിലെ ആദ്യ വാക്ക് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മാത്രമല്ല, രാജ്യത്തെ എല്ലാവരെയുമാണ് അഭിസംബോധന ചെയ്യുന്നത്. എന്നാൽ, ഇന്ന് ചരിത്രപുസ്തകങ്ങൾ വികലമാക്കപ്പെടുകയാണ്. ആരോഗ്യത്തിനു ഹാനികരമായ, ശബ്ദമലിനീകരണമുണ്ടാക്കുന്ന ഉച്ചഭാഷിണികൾ പൂർണമായും നിരോധിക്കാൻ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്നും രോഹിൻ്ൺ നരിമാൻ ആവശ്യപ്പെട്ടു. പള്ളികളിൽനിന്നുയുരുന്ന ഉച്ചത്തിലുള്ള വിളികളും അമ്പലത്തിൽനിന്നുള്ള മണിയടിയുമൊക്കെ ശബ്ദമലിനീകരണമുണ്ടാക്കുന്നതാണ്. മറ്റുള്ളവർക്ക് ശല്യമാകുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.


റിട്ട. ഡിജിപി ഡോ. അലക്‌സാണ്ടർ ജേക്കബ് അധ്യക്ഷനായി.ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ. ജമീല ബീഗം, എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. സജിത ബഷീർ, ചെയർപേഴ്‌സൺ എ. സുബൈർ എന്നിവർ പ്രസംഗിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI