
തിരുവനന്തപുരം: 180 കോടിയുടെ വികസനപദ്ധതികൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടക്കമായി, സ്‌കിൻ ബാങ്ക്, മുലപ്പാൽ ബാങ്ക്, എംഎൽടി ബ്ലോക്ക് തുടങ്ങി 15 പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ചില പ്രധാന സ്വകാര്യ ആശുപത്രികളിൽ ലാഭേച്ഛയോടെ വിദേശനിക്ഷേപ കമ്പനികൾ മുതൽമുടക്കുന്നത് ആരോഗ്യരംഗത്ത് പുതിയ പ്രശ്നമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യമുള്ള അത്തരം ആശുപത്രികളുടെ പേരിലോ മാനേജ്മെൻ്റിലോ ഒന്നും മാറ്റമുണ്ടാകുന്നില്ല. നന്നായി പ്രവർത്തിക്കുന്ന അത്തരം ആശുപത്രികളിൽനിന്ന് ലാഭമെടുക്കലാണ് നിക്ഷേപം നടത്തുന്നതിനു പിന്നിൽ. പല ആശ്യപത്രികളും ഈ ഗണത്തിൽപ്പെട്ടുകഴിഞ്ഞു. ചികിത്സച്ചെലവ് താങ്ങാനാവാത്ത വിധം വർധിക്കുന്നു. രോഗികൾക്ക് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കി മുടക്കുമുതൽ തിരിച്ചുപിടിക്കാനും ലാഭം വർധിപ്പിക്കാനുമാണ് അവർ ശ്രമിക്കുന്നത്. ചികിത്സച്ചെലവ് സാധാരണക്കാരന് താങ്ങാനാവും വിധം രോഗീപരിചരണരംഗത്ത് വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. ആരോഗ്യവകുപ്പിനെ രോഗക്കിടക്കയിലാക്കി മറ്റു ചിലരെ പ്രതിഷ്ഠിക്കാൻ ചില മാധ്യമങ്ങളും മറ്റു ചിലരും ശ്രമിച്ചാലും കൂടുതൽ വീര്യത്തോടെ സാധാരണക്കാരെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുമെന്ന് അവർ പറഞ്ഞു.
മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാപ്പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി.വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ.ജബ്ബാർ, സൂപ്രണ്ട് ഡോ. സുനിൽകുമാർ, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എസ്., നഗരസഭാ കൗൺസിലർ ഡി.ആർ.അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തുടക്കംകുറിച്ച പദ്ധതികൾ
21.35 കോടി രൂപ ചെലവിൽ നിർമിച്ച എംഎൽടി ബ്ലോക്ക്(ലൈബ്രറി, കോൺഫറൻസ് റൂം, ലെക്‌ചറർ ഹാൾ, റിസർച്ച് റൂം, എക്‌സാമിനേഷൻ ഹാൾ എന്നിവയടക്കം ആറ് നിലകൾ)
14 ഓപ്പറേഷൻ തേിയറ്ററുകളും 145 കിടക്കകളും 16 ഐസിയുകളും ഉൾപ്പെടുന്ന ഒ.ടി. ബ്ളാക്. 81.50 കോടി ചെലവ്.
43.9 കോടിയുടെ രൂപ ചെലവിൽ സജ്ജമാക്കിയ പോർട്ടബിൾ ഡിജിറ്റൽ റേഡിയോഗ്രഫി, നാല് അൾട്രാസൗണ്ട് മെഷീൻ, എംആർഐ മെഷീൻ, സിടിഡിആർ യൂണിറ്റ്, പോർട്ടബിൾ എക്‌സ്റേ മെഷീൻ മൊബൈൽ ഡിആർ യൂണിറ്റ് തുടങ്ങിയവ.
8.5 കോടി ചെലവിൽ കാത്ത് ലാബ്.
ന്യൂക്ലിയർ മെഡിസിൻ സ്പെക്ട‌് സിടി
128 സ്ലൈസ് സിടി യൂണിറ്റ്
വിപുലീകരിച്ച പീഡിയാട്രിക് ന്യൂറോ വാർഡ്
വിപുലീകരിച്ച പീഡിയാട്രിക്ക് നെഫ്രോ വാർഡ്
പീഡിയാട്രിക് നെഫ്രോ ഡയാലിസിസ് യൂണിറ്റ്
പീഡിയാട്രിക് ഗ്യാസ്ട്രോ എൻഡോസ്കോപ്പി യൂണിറ്റ്
മദർ ന്യൂബോൺ യൂണിറ്റ്
യൂറോഡൈനാമിക് സ്റ്റഡി സെന്റർ
ബ്രസ്റ്റ് മിൽക്ക് ബാങ്ക്
ബേൺസ് യൂണിറ്റിനൊപ്പം സ്‌കിൻ ബാങ്ക്
ജനങ്ങൾക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി വെബ്സൈറ്റ്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group